KSRTC: കെഎസ്ആര്‍ടിസി ബസ് ഇടിച്ച വിധവയുടെ വലതുകൈ മുറിച്ചുമാറ്റി

KSRTC Accident in Neyyatinkara: ഒക്ടോബര്‍ 24ന് വൈകീട്ട് മൂന്ന് മണിയോടെ നെയ്യാറ്റിന്‍കര ആലുംമൂട് കവലയില്‍ വെച്ചാണ് അപകടമുണ്ടായത്. എന്നാല്‍ ഇതുവരേക്കും കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

KSRTC: കെഎസ്ആര്‍ടിസി ബസ് ഇടിച്ച വിധവയുടെ വലതുകൈ മുറിച്ചുമാറ്റി

കെഎസ്ആര്‍ടിസി ബസ്‌ (Image Credits: Facebook)

Updated On: 

12 Nov 2024 | 08:20 AM

നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി ബസ് ഇടിച്ച വിധവയുടെ വലതുകൈ മുറിച്ചുമാറ്റി. കയ്യിലെ രക്തയോട്ടം നിലച്ചതോടെയാണ് ആ ഭാഗമത്രയും മുറിച്ചുമാറ്റിയത്. പെരുങ്കടവിള ആങ്കോട്, അശ്വതിയില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ അശ്വതി (44) യുടെ കൈ ആണ് മുറിച്ചുമാറ്റേണ്ടി വന്നത്. അപകടത്തെ തുടര്‍ന്ന് അശ്വതിയുടെ വലതുകൈയുടെ രക്തയോട്ടം പൂര്‍ണമായും നിലച്ച അവസ്ഥയിലായിരുന്നു.

ഒക്ടോബര്‍ 24ന് വൈകീട്ട് മൂന്ന് മണിയോടെ നെയ്യാറ്റിന്‍കര ആലുംമൂട് കവലയില്‍ വെച്ചാണ് അപകടമുണ്ടായത്. എന്നാല്‍ ഇതുവരേക്കും കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. നെയ്യാറ്റിന്‍കരയിലുള്ള ലോട്ടറി ഓഫീസിലെ ജീവനക്കാരിയാണ് അശ്വതി. താത്കാലിക ജോലിയായിരുന്നു ഇത്.

Also Read: KSRTC BUS: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25-ലധികം പേര്‍ക്ക് പരിക്ക്

ജോലി കഴിഞ്ഞ് കൈമനത്തുള്ള വാടകവീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറില്‍ വരുന്നതിനിടെ നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അശ്വതിയെ ഇടിച്ചത്.

കെഎസ്ആര്‍സി ബസ് ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല തങ്കിവലയ്ക്ക് സമീപം വെച്ചാണ് അപകടം നടന്നത്. കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാര്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്