Sabarimala Accident: നിലയ്ക്കൽ – പമ്പ റോഡിൽ അപകടം; തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി കൂട്ടിയിടിച്ചു
Pamba Nilakkal KSRTC Bus Accident: അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. തീർത്ഥാടകരെ മറ്റു വാഹനങ്ങളിൽ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം (KSRTC Bus Accident). നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൂട്ടിയിടിച്ച രണ്ട് ബസിലും ശബരിമല തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. നിലയ്ക്കൽ – പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസ്സുകളാണ് ഇവ രണ്ടും.
അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല എന്നത് ആശ്വാസകരമാണ്. തീർത്ഥാടകരെ മറ്റു വാഹനങ്ങളിൽ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ തുടങ്ങി. ഗതാഗതം ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
ALSO READ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം; 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം, സംഭവം രാമനാഥപുരത്ത്
കഴിഞ്ഞ ദിവസം തമിഴ്നാട് രാമനാഥപുരത്ത് നടന്ന കാർ അപകടത്തിൽ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേരാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ മടങ്ങവെയായിരുന്നു അപകടം.
റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന അയ്യപ്പ ഭക്തരുടെ കാറിലേക്ക് രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നു മറ്റ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം നടന്നത്.