AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC Bus Accident: തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

KSRTC Bus Collides with Lorry in Thrissur: കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

KSRTC Bus Accident: തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 03 Jul 2025 06:27 AM

തൃശൂർ: പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രെവറും കണ്ടക്ടറും അടക്കം 12ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്.

ALSO READ: ചാൻസിലറുടെ കാവിവത്കരണം അനുവദിക്കില്ല; കേരള സർവകലാശാല രജിസ്ട്രാർക്ക് പിന്തുണയേറുന്നു

കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന ജംഗ്ഷനായ പന്നിത്തടത്ത് വെച്ചാണ് അപകടം നടന്നത്. അടുത്തിടെയാണ് ഇവിടുത്തെ റോഡ് പണി പൂർത്തിയായത്. ഇതിന് പിന്നാലെ വാഹനങ്ങൾ ഇതുവഴി അമിത വേഗതയിലാണ് പോകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജൂൺ അവസാനം രണ്ട് കാറുകളും ഒരു ബൈക്കും ഇതേ സ്ഥലത്ത് വെച്ചുതന്നെ അപകടത്തിൽപ്പെട്ടിരുന്നു.