AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala University Registrar: ചാന്‍സിലറുടെ കാവിവത്കരണം അനുവദിക്കില്ല; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് പിന്തുണയേറുന്നു

Kerala University Registrar Suspension: കേരള സര്‍വകലാശാലയിലെ താത്കാലിക വിസിയാണ് മോഹന്‍ കുന്നുമ്മല്‍. അദ്ദേഹത്തിന് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിസിയുടേത് അമിതാധികാര പ്രയോഗമാണെന്നും സസ്‌പെന്‍ഷന്‍ ചട്ടലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Kerala University Registrar: ചാന്‍സിലറുടെ കാവിവത്കരണം അനുവദിക്കില്ല; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് പിന്തുണയേറുന്നു
ഭാരതാംബ ചിത്രം, കെഎസ് അനില്‍കുമാര്‍ Image Credit source: Youtube/University of Kerala Website
shiji-mk
Shiji M K | Published: 02 Jul 2025 20:44 PM

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സെനറ്റ് ഹാളില്‍ വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവില്‍ സസ്‌പെന്‍ഷനിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന് പിന്തുണയേറുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെ രജിസ്ട്രാര്‍ക്ക് പിന്തുണ അറിയിച്ചു. വിദ്യാര്‍ഥി സംഘടനകളും വിഷയത്തില്‍ വിസിക്കെതിരെ പ്രതികരിച്ചു.

കേരള സര്‍വകലാശാലയിലെ താത്കാലിക വിസിയാണ് മോഹന്‍ കുന്നുമ്മല്‍. അദ്ദേഹത്തിന് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിസിയുടേത് അമിതാധികാര പ്രയോഗമാണെന്നും സസ്‌പെന്‍ഷന്‍ ചട്ടലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആര്‍എസ്എസിനോടുള്ള കൂറ് തെളിയിച്ചിട്ടുള്ളയാളാണ് വിസി. ചാന്‍സിലറുടെ കാവിവത്കരണം ഒരിക്കലും അനുവദിക്കില്ല. ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുന്നതിനായാണ് ചാന്‍സിലര്‍ വിഷയത്തില്‍ ഇടപെട്ടത്. കാവിവത്കരണം നടത്തുന്നതിനുള്ള ആസൂത്രിത നീക്കമാണിതെന്നും ആര്‍ ബിന്ദു പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കേണ്ടയാളാണ് ഗവര്‍ണര്‍ എന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രി ബാലഗോപാലിന്റെ വിമര്‍ശനം. നിയമവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് നല്ലതല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസിയുടെ നടപടിക്ക് കീറക്കടലാസിന്റെ വില മാത്രമാണുള്ളതെന്ന് സിന്‍ഡിക്കേറ്റിലെ ഇടത് അംഗം ജി മുരളീധരന്‍ പ്രതികരിച്ചു. സിന്‍ഡിക്കേറ്റിനാണ് രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അവകാശം. കെ എസ് അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Bharathamatha Image Controversy: ഭാരതാംബ വിവാദം; കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം, പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍

തനിക്കെതിരെയുള്ള നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ് അനില്‍കുമാര്‍ വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല. ആറ് മണിക്ക് മുമ്പ് തന്നെ താന്‍ സെനറ്റ് ഹാളിലെ പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതാണ്. അതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. താന്‍ ഗവര്‍ണറെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.