KSRTC Chalo App: എന്‍ക്വയറി കൗണ്ടര്‍ ഇനി യാത്രക്കാരുടെ കൈയില്‍; കെഎസ്ആര്‍ടിസിയുടെ ചലോ ആപ്പ് വേറെ ലെവല്‍

Everything you need to know about KSRTC Chalo App: ബസുകളുടെ സമയം, സീറ്റ് ലഭ്യത തുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഈ ആപ്പിലുണ്ടാകും. അത് യാത്രക്കാര്‍ക്ക് സ്വയം ചെയ്യാം. മലയാളം, ഇംഗ്ലീഷ് അടക്കം ആറു ഭാഷകളില്‍ ഇത് ലഭ്യമാണ്. കാഴ്ചാപരിമിതിയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ക്രമീകരണമെന്നും മന്ത്രി

KSRTC Chalo App: എന്‍ക്വയറി കൗണ്ടര്‍ ഇനി യാത്രക്കാരുടെ കൈയില്‍; കെഎസ്ആര്‍ടിസിയുടെ ചലോ ആപ്പ് വേറെ ലെവല്‍

Image for representation purpose only

Published: 

24 Jun 2025 20:25 PM

കെഎസ്ആര്‍ടിസി ബസ് എപ്പോള്‍ വരുമെന്നടക്കമുള്ള വിശദാംശങ്ങള്‍ തേടി ഇനി എന്‍ക്വയറി കൗണ്ടറുകളില്‍ അലയേണ്ട. ബസുകളുടെ സമയക്രമം അടക്കമുള്ള വിശദാംശങ്ങള്‍ യാത്രക്കാര്‍ വിരല്‍ത്തുമ്പില്‍ അറിയുന്നതിന് ‘ചലോ ആപ്പ്’ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആപ്പ് പ്ലേ സ്റ്റോറിലുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ആപ്പ് പ്രവര്‍ത്തനക്ഷമമാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ഡേറ്റ് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയാല്‍ ഉടന്‍ തന്നെ ‘ചലോ ആപ്പ്’ നിലവില്‍ വരുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ നഷ്ടവും ചെലവും കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ്. ചലോ അപ്പ് നിലവില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അത് എടുത്തുകഴിഞ്ഞാല്‍ കേരളത്തിലെ എല്ലാ ബസുകളുടെയും വിശദാംശങ്ങള്‍ ലഭിക്കും. ബസുകള്‍ എപ്പോള്‍ വരുമെന്നടക്കം അറിയാനാകും. എന്‍ക്വയറി കൗണ്ടറിന്റെ ആവശ്യം ഇനിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അവരവരുടെ മൊബൈല്‍ തന്നെയാകും ഇനി കെഎസ്ആര്‍ടിസിയുടെ എന്‍ക്വയറി കൗണ്ടറുകള്‍. ബസുകളുടെ സമയം, സീറ്റ് ലഭ്യത തുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഈ ആപ്പിലുണ്ടാകും. അത് യാത്രക്കാര്‍ക്ക് സ്വയം ചെയ്യാം. മലയാളം, ഇംഗ്ലീഷ് അടക്കം ആറു ഭാഷകളില്‍ ഇത് ലഭ്യമാണ്. കാഴ്ചാപരിമിതിയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ക്രമീകരണമെന്നും മന്ത്രി അറിയിച്ചു.

Read Also: KSRTC Student Concession Card: സ്റ്റുഡന്റ് കണ്‍സെഷന്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നു; 109 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ യാത്ര

”ബസ് ഓടിക്കാന്‍ ഡ്രൈവറും കണ്ടക്ടറും പോയാല്‍ നമുക്ക് പണം ലഭിക്കും. എന്നാല്‍ എന്‍ക്വയറി കൗണ്ടറിലിരുന്നവര്‍ക്ക് കണ്ടക്ടറുടെ ശമ്പളം കൊടുക്കുന്നതല്ലാതെ ഒരു പ്രയോജനവുമില്ല. കെഎസ്ആര്‍ടിസിക്ക് ഇനി അങ്ങനെ ഒരു കളി കളിക്കാന്‍ സമയമില്ല”-മന്ത്രി പറഞ്ഞു.

100 കോടി രൂപ ഓവര്‍ ഡ്രാഫ്‌റ്റെടുത്താണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കുന്നത്. അതിലൊരു വീഴ്ചയും വരുത്തുന്നില്ല. ഒന്നാം തീയതി അവധിയാണെങ്കില്‍ 31-ാം തീയതി കൊടുക്കുന്നുണ്ട്. ശരാശരി 30 മുതല്‍ 40 ലക്ഷം വരെ ഓവര്‍ ഡ്രാഫ്റ്റ് തുകയ്ക്ക് പലിശ കൊടുക്കേണ്ടി വരും. അത് താങ്ങാനുള്ള ശക്തി കെഎസ്ആര്‍ടിസിക്കില്ല. ഈ പണം കെഎസ്ആര്‍ടിസിയില്‍ നിന്നു ലാഭിച്ചേ പറ്റൂ. ചെലവ് കുറയ്ക്കണം. അതുകൊണ്ട് പരമാവധി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡ്യൂട്ടിക്ക് പോകണം. ഓഫീസിലിരുന്നുള്ള കളി ഇനിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ