KSRTC Strike: ശമ്പളവിതരണത്തിൽ കൃത്യതയില്ല, ചർച്ച പരാജയം; ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്

KSRTC Strike On February 4th: ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക, ഡ്രൈവർമാരുടെ സ്‌പെഷ്യൽ അലവൻസ്, പുതിയ ബസ്സുകൾ, സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാർ പണിമുടക്കാൻ ഒരുങ്ങുന്നത്.

KSRTC Strike: ശമ്പളവിതരണത്തിൽ കൃത്യതയില്ല, ചർച്ച പരാജയം; ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്

Ksrtc

Published: 

02 Feb 2025 08:42 AM

തിരുവനന്തപുരം: ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച്ച പണിമുടക്കിനൊരുങ്ങി കെഎസ്ആർടിസി. ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് നടത്തുന്നത്. തിങ്കളാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ശമ്പളവിതരണത്തിൽ പോലും തങ്ങൾക്ക് യാതൊരു ഉറപ്പുമില്ലെന്നു ഈ സാഹചര്യത്തിൽ പണിമുടക്കുക എന്നതാണ് ഏക മാർ​ഗമെന്നുമാണ് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും പറഞ്ഞത്. കഴിഞ്ഞ ഒരു വർഷം പോലും കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളമോ പെൻഷനോ നൽകിയിട്ടില്ല. നിലവിൽ ഡിഎ കുടിശ്ശിക 31 ശതമാനമാണ്. മറ്റൊരു പൊതുമേഖല സ്ഥാപനത്തിനും ഇത്രയധികം കുടിശ്ശിക ഉണ്ടാകില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക, ഡ്രൈവർമാരുടെ അലവൻസ്, പുതിയ ബസ്സുകൾ അനുവദിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുമായി ഒന്നിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാർ പണിമുടക്കാൻ ഒരുങ്ങുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4000ത്തോളം പുതിയ ബസുകളാണ് നിരത്തിൽ ഇറക്കിയത്. എന്നാൽ എൽഡിഎഫ് സർക്കാറിൻ്റെ കാലത്ത് ഇതുവരെ ആകെ 101 ബസുകൾ മാത്രമാണ് ഇറക്കിയിട്ടുള്ളതെന്നും ജീവനക്കാർ ആരോപിച്ചു.

സ്വിഫ്റ്റിലേയും കെഎസ്ആർടിസിയിലേയും അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്നും പണിമുടക്കുന്ന ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കെഎസ്ആർടിസി ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിലേക്ക് പോകുന്നതെന്നും അതിനാൽ രാഷ്ട്രീയം നോക്കാതെ എല്ലാവരുടെയും പിന്തുണ വേണമെന്നും സംഘടന ഭാ​രവാഹികൾ പറഞ്ഞു.

 

 

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം