AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Major Fire at Meppadi: മേപ്പാടിയിലെ ‘ബോച്ചെ തൗസന്റ് ഏക്കറി’ൽ തീപിടുത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി

Major Fire on Boby Chemmanur's Land in Meppadi: അപകടത്തിൽ ആർക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Major Fire at Meppadi: മേപ്പാടിയിലെ ‘ബോച്ചെ തൗസന്റ് ഏക്കറി’ൽ തീപിടുത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി
മേപ്പാടിയിലെ തീപ്പിടിത്തംImage Credit source: Social Media
nandha-das
Nandha Das | Updated On: 16 May 2025 18:04 PM

കല്പറ്റ: വയനാട് മേപ്പടിയിൽ വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ 1000 ഏക്കർ സ്ഥലത്ത് തീപിടിത്തം. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിൽ ഉള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ലാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിക്ക് പുറകിലെ റസ്റ്ററന്റും കള്ളുഷാപ്പും പ്രവർത്തിക്കുന്ന ഭാഗത്ത് നിന്നും തീപടരുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പൂർണമായും അണച്ചതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളിൽ നിന്നുമാണ് തീ വ്യാപിച്ചത്. ഹട്ടുകൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീ പിടിക്കുന്നത് കണ്ട് ഹട്ടുകളിൽ ഭക്ഷണം കഴിച്ചിരുന്ന ആളുകൾ ഇറങ്ങിയോടി. അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

ALSO READ: വയനാട് ടെന്റ് അപകടം; റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റില്‍

വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം റിസോര്‍ട്ട് മാനേജ‍ർ സ്വച്ഛന്തും സൂപ്പര്‍വൈസർ അനുരാഗും അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച പുലർ‌ച്ചെയാണ് മേപ്പാടിയിലെ 900 കണ്ടിയിൽ റിസോര്‍ട്ടിലെ ടെന്റു കെട്ടിയ ഷെഡ് തകര്‍ന്നു വീണ് യുവതി മരിച്ചത്. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് (24) മരിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായിയായിരുന്നു നിമിഷ. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമാണ് നിമിഷ റിസോര്‍ട്ടില്‍ എത്തിയത്.