Pinarayi Vijayan : ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയണം’ സിപിഐ യോഗത്തില്‍ ആവശ്യം

CPI against CM Pinarayai Vijayan: തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതായയതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചതെന്നാണ് സൂചന.

Pinarayi Vijayan : മുഖ്യമന്ത്രി സ്ഥാനം ഒഴിയണം സിപിഐ യോഗത്തില്‍ ആവശ്യം

Pinarayi Vijayan

Updated On: 

09 Jun 2024 | 09:40 PM

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തോൽവിക്ക് കാരണമായതെന്നും. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതായതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചതെന്നാണ് സൂചന.

ഇനി മുഖ്യമന്ത്രിമാറാതെ എൽഡിഎഫിന് ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്നും ഇപി ജയരാജൻ ബിജെപി നേതാവിനെ കണ്ടത് തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചതായി സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടർ ടീവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ നിരവധി പ്രശ്നങ്ങളും സിപിഐ ഉയർത്തിയതായാണ് സൂചന.

സർക്കാർ ജീവനക്കാർ പെൻഷൻകാർ എന്നിവരെ വെറുപ്പിച്ചെന്നും സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തത്, പെൻഷൻ മുടങ്ങിയതെല്ലാം സർക്കാരിന് തിരിച്ചടിയായെന്നും യോഗത്തിൽ ആരോപണം ഉയർന്നെന്നും സൂചനയുണ്ട്.

സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ഇത്തരമൊരു വിമർശനം. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ സിപിഐ ജില്ലാ കമ്മിറ്റികളുടെ വിമർശനം ചർച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പരാജയം എൽഡിഎഫ് വിലയിരുത്തുന്ന ഘട്ടത്തിലാണ് പ്രധാന ഘടക കക്ഷികളിലൊന്നിൽ നിന്നും ഇത്തരമൊരു വിമർശനം.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്