Auto Driver Murder Case: മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം; മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍

Malappuram Kodur autorickshaw driver murder case: സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ച് വടക്കേമണ്ണയില്‍ വച്ചാല്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ചത്. ചികിത്സ തേടി മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുല്‍ ലത്തീഫ് അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Auto Driver Murder Case: മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം; മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍

പ്രതീകാത്മക ചിത്രം

Published: 

09 Mar 2025 | 06:33 AM

മലപ്പുറം: കോഡൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വകാര്യബസ് ജീവനക്കാരായ പഴമള്ളൂർ മുണ്ടക്കോട് വരിക്കോടൻ വീട്ടിൽ മുഹമ്മദ് നിഷാദ് (28), ഇരുമ്പുഴി വടക്കുമുറി തോട്ടത്തിൽ സുജീഷ് (36), ആനക്കയം പുള്ളിലങ്ങാടി കോന്തേരി വീട്ടിൽ സിജു (37) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ക്കെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തിയിരുന്നു. വഴിയിൽനിന്നു യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ അബ്ദുൽ ലത്തീഫ് (49) മരിച്ച സംഭവത്തിലാണ് പ്രതികളെ മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ച് വടക്കേമണ്ണയില്‍ വച്ചാല്‍ ഇവര്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ചികിത്സ തേടി മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുല്‍ ലത്തീഫ് അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മര്‍ദ്ദനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷം ഇതിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട്.

Read Also: Tanur Girls Missing Case: താനൂരിൽ പെണ്‍കുട്ടികൾ നാടുവിട്ട സംഭവം; കുട്ടികളെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റി

തിരൂര്‍– മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരാണ് അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ചത്. ബസ് കുറുകെയിട്ട് ലത്തീഫിനെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നു. ലത്തീഫ് ബസ് സ്‌റ്റോപ്പില്‍ നിന്ന് യാത്രക്കാരെ ഓട്ടോയിലേക്ക് കയറ്റുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.

വെള്ളിയാഴ്ച രാവിലെ 9.30-ന് രണ്ട് സ്ത്രീകള്‍ കൈ കാണിച്ച് അബ്ദുല്‍ ലത്തീഫിന്റെ ഓട്ടോയില്‍ കയറിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് ഇവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്