Elephant Attack Death: ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Man Dies in Wild Elephant Attack : ഇന്ന് വൈകിട്ട് കുടമ്പുഴ ക്ണാച്ചേരിയിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസും വനം വകുപ്പ് ഉദ്യോ​​ഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ സംഭവ സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.

Elephant Attack Death: ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം

Published: 

16 Dec 2024 22:12 PM

എറണാകുളം: കോതമംഗലം ഉരുളൻതണ്ണിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (40)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കുടമ്പുഴ ക്ണാച്ചേരിയിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസും വനം വകുപ്പ് ഉദ്യോ​​ഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ സംഭവ സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു .

ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എൽദോസിനെ ആന ആക്രമിച്ചത്. ആ​​​ക്രമണത്തിൽ എൽദോസിന്റെ മൃതദേഹം ഛിന്നഭിന്നമായിരുന്നു . എൽദോസിന് ഒപ്പമുണ്ടായ ആൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് എൽദോസിന്റെ വീട്. പാതയിൽ വഴിവിളക്ക് ഉണ്ടായിരുന്നില്ല.

വനാതിർത്തിയോട് ചേർന്നാണ് ഈ പ്രദേശമുള്ളത്. ഇത് കൊണ്ട് തന്നെ പ്രദേശത്ത് വന്യമൃ​ഗം ഇറങ്ങുന്നത് പതിവായിരുന്നു. ഇതിനാൽ സൗരോര്‍ജ വേലിയോ, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ സ്വീകരിക്കണമെന്ന് ഇവിടുത്തെ ജനങ്ങള്‍ വളരെ നാളായി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

Also Read: അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു

അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിലും കാട്ടാന ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പാലക്കാട് സ്വദേശി സതീശനാണ് (40) പരുക്കേറ്റത്. പ്രദേശത്തെ റിസോർട്ട് നിർമാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ് സതീശൻ.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കാട്ടിലൂടെ വരുംവഴിയാണ് ആക്രമണം നടന്നത്. കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം കോതമംഗലം ചെമ്പൻകുഴിയിൽ കാട്ടാന റോഡിലേക്ക് പന മറിച്ചിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചിരുന്നു. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎൽ ടൗൺഷിപ് ഇൻസ്ട്രമെന്റേഷൻ ക്വാർട്ടേഴ്സിൽ സി.വി.ആൻമേരിയാണ് (21) മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ബൈക്കോടിച്ചിരുന്ന ആൻമേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അൽത്താഫ് അബൂബക്കറിനാണ് (21) പരിക്കേറ്റത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി റോഡിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം വൈകിട്ട് ആറോടെയാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന വീഴുകയായിരുന്നു. അൽത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി ജീപ്പിൽ ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻമേരിയെ രക്ഷിക്കാനായില്ല.

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ