Mariyakutty joined BJP: മറിയക്കുട്ടി‌ ബിജെപിയിൽ ചേർന്നു; ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് ചന്ദ്രശേഖർ

Mariyakutty Chacko Joined BJP:ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന അടിമാലി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു.

Mariyakutty  joined BJP: മറിയക്കുട്ടി‌ ബിജെപിയിൽ ചേർന്നു; ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് ചന്ദ്രശേഖർ

Mariyakutty Joined Bjp

Updated On: 

23 May 2025 20:25 PM

ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന അടിമാലി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടി എത്തിയിരുന്നു.

ഇവിടെയെത്തിയ മറിയക്കുട്ടി സ്വമേധയാ എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നുവെന്ന് ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ചു മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.

കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലമാണ് ബിജെപിയിൽ ചേർന്നത് എന്നാണ് മറിയക്കുട്ടി പറയുന്നത്. ഒരു കോൺ​ഗ്രസ് പ്രവർത്തകനും തന്റെ കാര്യങ്ങൾ‌ അന്വേഷിച്ചിട്ടില്ലെന്നും വീട് വച്ച് തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read:തൃശ്ശൂരില്‍ കനത്ത മഴയിലും കാറ്റിലും കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു; ഒഴിവായത് വൻ ദുരന്തം

കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് വച്ച് നൽകിയതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ പോലും തന്നെ അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു. സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയപ്പോഴും കോൺഗ്രസിന്റെ ഭാ​ഗത്ത് നിന്ന് സഹായം ലഭിച്ചില്ലെന്നും മറിയക്കുട്ടി പറയുന്നു.

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച് പ്രതിഷേധം നടത്തിയതിലൂടെയാണ് മറിയക്കുട്ടി ശ്രദ്ധ നേടിയത്. ഇതിനു പിന്നാലെ മറിയക്കുട്ടിക്കെതിരെ സിപിഎം രം​ഗത്ത് എത്തിയിരുന്നു. തുടർന്ന് കെപിസിസി മറിയക്കുട്ടിക്ക് വീട് വച്ച് നൽകാമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം പണി പൂർത്തിയാക്കി നൽകിയ വീടിന്റെ താക്കോൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൈമാറിയിരുന്നു..

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും