Drug Seized: കരിപ്പൂരിൽ വൻ ലഹരി വേട്ട; 3.98 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
Hybrid Cannabis Seized: ഒമാൻ എയർ വിമാനത്തിലാണ് ഇയാൾക്ക് കരിപ്പൂരിൽ എത്തിയത്. മസ്കറ്റിൽ നിന്നും എത്തിയ ഇയാളുടെ ലഗേജ് ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയത്.

Reprecentative Image
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശിയായ രാഹുൽ രാജാണ് പിടിയിലായത്. മസ്കറ്റിൽ നിന്നും എത്തിയ ഇയാളുടെ ലഗേജ് ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയത്.
ഒമാൻ എയർ വിമാനത്തിലാണ് ഇയാൾക്ക് കരിപ്പൂരിൽ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം മാത്രമേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് ബന്ധപ്പെട്ട പോലീസ് അധികൃതർ അറിയിച്ചു.
ALSO READ: കൊലപാതകകേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിൽ; സംഭവം കൊടുങ്ങല്ലൂരിൽ
കൊല്ലത്ത് രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം
കൊല്ലം കടയ്ക്കലിൽ രണ്ടാം ക്ലാസ്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 40കാരൻ പിടിയിൽ. മഴ നനയാതിരിക്കാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിനിന്ന് കുട്ടിയെയാണ് ഇയാൾ ശാരീരികമായി ഉപദ്രവിച്ചത്. സംഭവത്തിൽ ആറ്റുപുറം സ്വദേശി ഷൈജു ആണ് പിടിയിലായത്. അപ്രതീക്ഷിതമായി മഴപെയ്തപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറിനിന്ന് കുട്ടിയോടാണ് ഇയാൾ അതിക്രമം നടത്തിയത്.
അതേസമയം ഷൈജുവിനെ കുട്ടിക്ക് നേരത്തെ അറിയാമായിരുന്നു. ഈ പരിചയമാണ് ഇയാൾ മുതലെടുക്കാൻ ശ്രമിച്ചത്.. കുട്ടിയുടെ അരികിലേക്ക് വന്ന് ഇയാൾ കുട്ടിയുടെ സുഖവിവരങ്ങൾ തിരക്കിയ ശേഷം രണ്ടാം ക്ലാസുകാരിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ കുട്ടി ബഹളം വയ്ക്കുകയായിരുന്നു.