Kozhikode Fire Accident: കോഴിക്കോട് തീപിടിത്തം: കാരണം കണ്ടെത്താൻ ഇന്ന് ഫയർഫോഴ്സ് പരിശോധന; 2 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി
Kozhikode Fire Accident: ജില്ല ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. തുടർന്ന് റിപ്പോർട്ട് ഇന്ന് തന്നെ ജില്ല കളക്ടർക്ക് സമർപ്പിക്കും. അതേസമയം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കാരണം കണ്ടെത്തി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Kozhikode Fire Accident
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. തിപിടുത്തമുണ്ടായി അഞ്ച് മണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാകുന്നത്. തീപിടുത്തത്തിന്റെ കാരണം അറിയാൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും. ജില്ല ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. തുടർന്ന് റിപ്പോർട്ട് ഇന്ന് തന്നെ ജില്ല കളക്ടർക്ക് സമർപ്പിക്കും. അതേസമയം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കാരണം കണ്ടെത്തി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
തിപിടുത്തമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. അതേസമയം ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടർന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു.
Also Read:കോഴിക്കോട് തീപിടിത്തം; ഇരുപതോളം ഫയർ യൂണിറ്റുകൾ രംഗത്ത്, നഗരമെങ്ങും കറുത്ത പുക
കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. പ്ലാസ്റ്റിക് കവറുകളിൽ ഇട്ട് വച്ച തുണിത്തരങ്ങളാണ് കത്തിനശിച്ചത്. അവധിക്കാലമായതിനാൽ കുട്ടികൾക്കായി ധാരാളം തുണിത്തരങ്ങൾ എത്തിച്ചിരുന്നു. അവധിദിവസമായതിനാൽ പ്രദേശത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം.
അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷപ്രവർത്തനം ഏകോപിപ്പിക്കാൻ കളക്ടർ സ്ഥലത്തെത്തിയിരുന്നു. താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നാണ് തിപിടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നാൽ ഇത് ഔദ്യോഗിക സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് നില കെട്ടിടത്തിനാണ് തീ പിടിച്ചത്.