AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

May 2025 Holidays List: ആഘോഷമാക്കാൻ തൃശ്ശൂർ പൂരവും പെരുന്നാളുകളും; മേയ് മാസത്തിലെ അവധി ദിവസങ്ങൾ ഏതെല്ലാം

May 2025 Holidays List: വിദ്യാർഥികൾക്ക് വേനലവധി ആയതിനാൽ സ്കൂൾ അവധികളൊന്നും ഈ മാസമില്ല. മെയ് മാസത്തിലെ പൊതു അവധികളും പ്രത്യേകതകളും പരിശോധിക്കാം.

May 2025 Holidays List: ആഘോഷമാക്കാൻ തൃശ്ശൂർ പൂരവും പെരുന്നാളുകളും; മേയ് മാസത്തിലെ അവധി ദിവസങ്ങൾ ഏതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Published: 01 May 2025 12:21 PM

തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും മാസമാണ് മെയ്. ഈ മാസത്തിൽ ഏതൊക്കെ അവധികളാണ് വരുന്നതെന്ന് അറിയാമോ? വിദ്യാർഥികൾക്ക് വേനലവധി ആയതിനാൽ സ്കൂൾ അവധികളൊന്നും ഈ മാസമില്ല. മെയ് മാസത്തിലെ പൊതു അവധികളും പ്രത്യേകതകളും പരിശോധിക്കാം.

നിർഭാ​ഗ്യമെന്ന് പറയട്ടെ, ഈ മാസത്തിൽ ആകെ ഒരു പൊതു അവധി മാത്രമാണുള്ളത്. മേയ് ഒന്ന്, തൊഴിലാളി ദിനം മാത്രമാണ് ഈ മാസത്തിലെ പൊതു അവധി.

മെയ് മാസത്തിലെ ബാങ്ക് അവധികൾ

മെയ് 1 വ്യാഴം – മെയ് ദിനം

മെയ് 4 – ഞായറാഴ്ച

മെയ് 9 – വെള്ളിയാഴ്ച (രവീന്ദ്രനാഥ ടാഗോര്‍ ജയന്തി: പശ്ചിമ ബംഗാളില്‍ അവധി)

മെയ് 10 – രണ്ടാം ശനിയാഴ്ച

മെയ് 11 – ഞായറാഴ്ച

മെയ് 12 തിങ്കളാഴ്ച ( ബുദ്ധ പൂര്‍ണ്ണിമ : ത്രിപുര, മിസോറാം,മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധി)

ALSO READ: റൂട്ട് മാറ്റിക്കോ, തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസത്തെ ഗതാഗത നിയന്ത്രണം

മെയ് 16- വെള്ളിയാഴ്ച ( സിക്കിം )

മെയ് 18- ഞായറാഴ്ച

മെയ് 24- നാലാം ശനിയാഴ്ച

മെയ് 25- ഞായറാഴ്ച

മെയ് 26- തിങ്കളാഴ്ച (ത്രിപുര)

മെയ് 29- വ്യാഴാഴ്ച (ഹിമാചല്‍ പ്രദേശ് )

മെയ് മാസത്തിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍

മെയ് 1 – ലോക തൊഴിലാളി ദിനം

മെയ് 2 – പാറവട്ടിപ്പള്ളി കൊടിയേറ്റ്, പറപ്പൂക്കര ഷഷ്ഠി, ശ്രീ ശങ്കര ജയന്തി

മെയ് 4 – ഇടപ്പള്ളി പെരുന്നാൾ, കൊടകര സെന്‍റ് ജോസഫ് പള്ളി ഊട്ടു തിരുന്നാൾ, കനകമല അമ്പ് തിരുന്നാൾ

മെയ് 5 – മണർകാട് സെന്‍റ് മേരീസ് പള്ളി പെരുന്നാൾ, കരിങ്ങാച്ചിറ കത്തീഡ്രൽ ഓർമ്മപ്പെരുന്നാൾ ആരംഭം

മെയ് 6 – തൃശൂർ പൂരം, പുതുപ്പള്ളി പെരുന്നാൾ (രണ്ടു ദിവസം)

മെയ് 7 – ചെറുകോൽ പൂരം, തൃശൂർ തിരുവമ്പാടി ക്ഷേത്രം പകൽപ്പൂരം

മെയ് 8 – ഏകാദശി വ്രതം, തിരുനക്കര പ്രധാനം, ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ലക്ഷാർച്ചന

മെയ് 9 – പ്രദോഷവ്രതം

മെയ് 11 – പാറവട്ടി തിരുന്നാൾ, സ്വാതി തിരുന്നാൾ ജയന്തി, നരസിംഹ ജയന്തി

മെയ് 13 – തൂത പൂരം

മെയ് 14 – മേടമാസ പൂജകൾക്കായി ശബരിമല തുറക്കുന്നു

മെയ് 15 – എടപ്പള്ളി സെന്‍റ് ജോസഫ് പള്ളി കൊടിയിറക്കം

മെയ് 18 – ഇരിങ്ങാലക്കുട ആറാട്ട്