Mediation For the Nation: കേസ് നമുക്ക് കോടതിക്കു പുറത്തു വെച്ച് സംസാരിച്ചു തീർപ്പാക്കിയാലോ? മധ്യസ്ഥതാ യജ്ഞം തുടങ്ങി…

Campaign Thriving in Kerala to Resolve Civil Cases : വിവിധ വിഷയങ്ങളിലെ കെട്ടിക്കിടക്കുന്ന പ്രശ്നങ്ങൾക്ക് കോടതിക്ക് പുറത്തുവച്ച് കക്ഷികൾ തമ്മിലുള്ള സൗഹൃദപരമായ ചർച്ചകളിലൂടെ പരിഹാരം കാണാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

Mediation For the Nation: കേസ് നമുക്ക് കോടതിക്കു പുറത്തു വെച്ച് സംസാരിച്ചു തീർപ്പാക്കിയാലോ? മധ്യസ്ഥതാ യജ്ഞം തുടങ്ങി...

Court Kerala

Published: 

07 Jul 2025 20:01 PM

തിരുവനന്തപുരം: കോടതിക്ക് പുറത്തു വെച്ച് സൗഹൃദ സംഭാഷണങ്ങളിലൂടെ കേസുകൾ പരിഹരിക്കുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ… വെറും സങ്കല്പമല്ല. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് അതിവേഗം പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച മീഡിയേഷൻ ഫോർ ദ നേഷൻ എന്ന പരിപാടിയിലാണ് ഇങ്ങനെ ഉള്ളത്.

90 ദിവസത്തെ പ്രത്യേക മധ്യസ്ഥ ക്യാമ്പയിനാണ് കേരളത്തിൽ ഇപ്പോൾ വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റിയും സംയുക്തമായി ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് ഈ പരിപാടി നടത്തുന്നത്. കേരളത്തിൽ ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് ഈ ക്യാമ്പിന്റെ ഭാഗമായി നടക്കുന്നത് എന്നാണ് വിവരം.

Also read – നാളത്തെ സമരം സൂചന മാത്രം… ആവശ്യങ്ങൾ തള്ളിയാൽ അനിശ്ചിതകാലസമരം

പ്രധാന ലക്ഷ്യങ്ങൾ

 

കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, സർവീസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹിക പീഡനക്കേസുകൾ, മധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്ക കേസുകൾ, വസ്തു ഒഴിപ്പിക്കൽ കേസുകൾ തുടങ്ങി വിവിധ വിഷയങ്ങളിലെ കെട്ടിക്കിടക്കുന്ന പ്രശ്നങ്ങൾക്ക് കോടതിക്ക് പുറത്തുവച്ച് കക്ഷികൾ തമ്മിലുള്ള സൗഹൃദപരമായ ചർച്ചകളിലൂടെ പരിഹാരം കാണാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

സവിശേഷതകൾ

 

  • മധ്യസ്ഥതാ സേവനങ്ങൾ സൗജന്യമാണ്
  • മധ്യസ്ഥതയിലൂടെ കേസ് തീർപ്പാക്കുകയാണെങ്കിൽ കോടതി ഫീസ് തിരികെ ലഭിക്കും
  • കക്ഷികൾക്ക് ഓൺലൈൻ മധ്യസ്ഥത സൗകര്യവും ലഭ്യമാണ്
  • കേരളത്തിൽ 700ലധികം പരിശീലനം ലഭിച്ച അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരുമാണ് മധ്യസ്ഥത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

 

മുൻകാല നേട്ടങ്ങൾ..

കഴിഞ്ഞ ജനുവരി മുതൽ കേരളത്തിൽ സമാനമായ ഒരു ക്യാമ്പയിൻ നടന്നിരുന്നു. അതിന്റെ ഭാഗമായി ഇതുവരെ 11200 ദീർഘകാല കേസുകൾ എഡി ആർ സെന്ററിലേക്ക് റഫർ ചെയ്യുകയും അതിൽ 2113 കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുകയും ചെയ്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്