Ksrtc Mineral Water: ലിറ്ററിന് നിസ്സാര വില, ഇനി കെഎസ് ആർടിസിയിൽ കുപ്പിവെള്ളവും

ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിപണിയിൽ എത്തുമ്പോൾ വെറും ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ കെഎസ്ആർടിസി ബസിൽ നിങ്ങൾക്ക് വെള്ളം ലഭിക്കും

Ksrtc Mineral Water: ലിറ്ററിന് നിസ്സാര വില, ഇനി കെഎസ് ആർടിസിയിൽ കുപ്പിവെള്ളവും

Ksrtc-Mineral-Water

Published: 

13 May 2024 22:43 PM

ഇനി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവർക്ക് ചെറിയ ദാഹമൊക്കെ തോന്നിയാൽ വെള്ളം വാങ്ങാൻ കടയിൽ പോവേണ്ട. വെള്ളം കെഎസ്ആർടിസി ബസിൽ തന്നെ നിങ്ങൾക്ക് ലഭിക്കും. സർക്കാർ സ്ഥാപനമായ ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ നടപ്പാക്കുകയാണ്.

ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിപണിയിൽ എത്തുമ്പോൾ വെറും ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ കെഎസ്ആർടിസി ബസിൽ നിങ്ങൾക്ക് വെള്ളം ലഭിക്കും. സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസ്സിനുള്ളിൽ തന്നെ വെള്ളം ഇനി മുതൽ യാത്രക്കാർക്ക് ലഭിക്കും.

ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലമാണിതെന്ന് കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇനി കെഎസ്ആർടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക്കും കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.

ആവശ്യക്കാർക്ക് ബൾക്ക് പർച്ചേസിംഗ് സംവിധാനവും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്റിറിന് പത്തു രൂപ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കും

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ