Loka Kerala Sabha : ഇതൊരു കേരളാ മോഡൽ, ലോക കേരള സഭയെ മറ്റ് സംസ്ഥാനങ്ങൾക്കു പരിചയപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം
Ministry of External Affairs recommends Lok Kerala Sabha model: കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ ഒരു പൊതുവേദിയാണ് ലോക കേരള സഭ.

Loka Kerala Sabha
തിരുവനന്തപുരം: ലോക കേരള സഭയുടെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും പരിചയപ്പെടുത്താനൊരുങ്ങുകയാണ് വിദേശകാര്യ മന്ത്രാലയം. ഈ വിഷയത്തിൽ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് വിദേശകാര്യ മന്ത്രാലയം കത്തയച്ചിട്ടുണ്ട്. പാര്‍ലമെന്ററി സ്ഥിരം സമിതി ശുപാര്‍ശ പ്രകാരമാണ് ഈ നടപടി എന്നാണ് വിവരം.
മറ്റു സംസ്ഥാനങ്ങളും സമാനമായ കൂട്ടായ്മകള്‍ നടത്താണമെന്നും ഇതിനായി വിദേശകാര്യമന്ത്രാലയം മുന്‍കൈയെടുക്കണം എന്നും ശുപാര്‍ശയുണ്ടായിരുന്നു. ഏപ്രിലില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടില്‍ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു.
സംസ്ഥാന വികസനം, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ലോകകേരള സഭ സ്ഥാപിക്കുന്നത്. 2018 ജനുവരി 12നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചത്. ഇത് പ്രവാസികളില്‍ നിന്ന് പണം പിരിക്കാനുള്ളതാണ് എന്ന വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.
ലോക കേരളസഭ
കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ ഒരു പൊതുവേദിയാണ് ലോക കേരള സഭ. പ്രവാസികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും അവരുടെ അറിവും കഴിവും സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനുമായി 2018-ലാണ് കേരള സർക്കാർ ഈ സഭയ്ക്ക് രൂപം നൽകിയത്.
നാലാമത് ലോക കേരള സഭയുടെ സമ്മേളനം അടുത്തിടെയാണ് തിരുവനന്തപുരത്ത് നടന്നത്. 100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.