Tiger Attack: രണ്ട് കുങ്കിയാനകള്‍, 50 കാമറ ട്രാപ്പുകള്‍; മലപ്പുറത്തെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്

Mission Tiger in Malappuram Kalikavu: . വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർആർടി സംഘമാണ് ദൗത്യത്തിലുള്ളത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Tiger Attack: രണ്ട് കുങ്കിയാനകള്‍, 50 കാമറ ട്രാപ്പുകള്‍; മലപ്പുറത്തെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്

മരിച്ച ഗഫൂർ

Published: 

16 May 2025 07:07 AM

മലപ്പുറം: മലപ്പുറം കാളികാവിലെ കഴിഞ്ഞ ദിവസം ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർആർടി സംഘമാണ് ദൗത്യത്തിലുള്ളത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ​ദിവസം രാത്രി തന്നെ പരിസരത്ത് 50 ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിലൂടെ കടുവയുടെ സാനിധ്യമുള്ള സ്ഥലം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിനു ശേഷം മാത്രമാകും മയക്കുവെടിവെയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്.

Also Read:കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറം കാളികാവില്‍

കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. കാളികാവ് അടക്കാകുണ്ടിലെ റബ്ബര്‍ തോട്ടത്തില്‍വെച്ചാണ് കടുവ ​ഗഫൂറിനെ കഴുത്തിൽ കടിച്ച് ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്. ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്ന മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് വിവരം പുറത്ത് പറയുന്നത്. തുടർന്ന് നടത്തിയ തിരച്ചലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം മരിച്ച ഗഫൂറിന്‍റ വീട്ടുകാർക്ക് ഒരാള്‍ക്ക് താത്കാലിക ജോലി നൽകുമെന്നും 14 ലക്ഷം ധനസഹായം നൽകുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിൽ തീരുമാനമായിരുന്നു. സ്ഥിര ജോലിക്കായി ശുപാര്‍ശ നൽകുമെന്നും അറിയിച്ചു.ഈ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. ഇതിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും