Rahul Mamkootathil: രാഹുൽ കീഴടങ്ങുമോ? മൊബൈല്‍ ഫോണ്‍ ഓണായി; കോള്‍ ചെയ്തപ്പോള്‍ കട്ടാക്കി
MLA Rahul Mankootathil Case: എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ കീഴടങ്ങാനുള്ള സാധ്യതയാണു തെളിയുന്നത്. ഇതിനിടെയിൽ രാഹുലിന്റെ ഫോണ്‍ ഓണായി. തുടർന്ന് വിളിച്ചതിന് പിന്നാലെ കോള്‍ കട്ടാക്കുകയും ചെയ്തു.

Rahul Mamkoottathil
തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ പ്രതിരോധത്തിനുള്ള എല്ലാ വഴികളും അടയുന്നു. ഇതോടെ എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ കീഴടങ്ങാനുള്ള സാധ്യതയാണു തെളിയുന്നത്. ഇതിനിടെയിൽ രാഹുലിന്റെ ഫോണ്‍ ഓണായി. തുടർന്ന് വിളിച്ചതിന് പിന്നാലെ കോള്‍ കട്ടാക്കുകയും ചെയ്തു.
ഇന്ന് ഉച്ച കഴിഞ്ഞ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് ഫോണ്‍ ഓണായത്. അതേസമയം രാഹുല്‍ ഫോണ്‍ ഓണാക്കിയത് അന്വേഷസംഘത്തെ വഴി തെറ്റിക്കാനാണോയെന്ന സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്.
അതേസമയം തിരുവനന്തപുരം ജില്ല കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തില്‍. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന. തുടർന്ന് നാളെ ഉച്ചയോടെ ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. ഹൈകോടതിയിലെ മുതിൽ അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക.
Also Read:മുൻകൂർ ജാമ്യമില്ല, രണ്ട് തീരുമാനങ്ങൾ കോടതിയിൽ നിന്ന്: മാങ്കൂട്ടത്തിലിന് തിരിച്ചടി
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത്. തുടർന്ന് രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. ഇതിനിടെയിൽ രാഹുലിനെ ബംഗളൂരുവില്‍ എത്തിച്ച മലയാളി ഡ്രൈവര്‍ ജോസിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.