Vazhoor Soman: ഔദ്യോ​ഗിക വാഹനം എംഎൽഎ ബോർഡ് വെച്ച ജീപ്പ്, സൈക്കിൾ സവാരിയുടെ ചിത്രം വൈറൽ… അടിമുടി വ്യത്യസ്തനായ സോമൻ സഖാവ്

MLA Vazhoor Soman The Unheard Stories: സമര ജീവിതത്തിൽ നിരവധി തവണ പോലീസ് ലാത്തിയുടെ ചൂട് അറിഞ്ഞിട്ടുള്ള അദ്ദേഹത്തെ നഖം ഉപയോഗിച്ചും കത്തി ഉപയോഗിച്ചും പോലീസുകാർ മുറിവേൽപ്പിച്ചത് വലിയ വാർത്തയായിട്ടുണ്ട്.

Vazhoor Soman: ഔദ്യോ​ഗിക വാഹനം എംഎൽഎ ബോർഡ് വെച്ച ജീപ്പ്, സൈക്കിൾ സവാരിയുടെ ചിത്രം വൈറൽ... അടിമുടി വ്യത്യസ്തനായ സോമൻ സഖാവ്

Vazhoor Soman

Updated On: 

21 Aug 2025 | 07:29 PM

കോട്ടയം: സ്ഥാനമാനങ്ങളും അധികാരവും ലഭിച്ചു കഴിയുമ്പോൾ കഴിഞ്ഞ കാലവും പഴയ ജീവിതവും മറക്കുന്നവരാണ് പലരും. രാഷ്ട്രീയത്തിൽ ഇത് സർവ്വസാധാരണവുമാണ്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം സാധാരണക്കാരനായി ജീവിച്ച ഒരാളായിരുന്നു വിട പറഞ്ഞ വാഴൂർ സോമൻ. ആഡംബര ജീവിതത്തിൽ അദ്ദേഹത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു.

ഇതിനുള്ള തെളിവാണ് എംഎൽഎ ആയ ശേഷവും സ്വന്തം സൈക്കിളിൽ സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്റെ ചിത്രം ഒരിക്കൽ ശ്രദ്ധ നേടിയത്. സാധാരണക്കാരനായി ജീവിക്കാൻ അത്ര സാധാരണമല്ലാത്ത ഒരു സ്ഥാനത്തിരിക്കുന്ന ആൾക്ക് കഴിയുന്നത് അത്ര എളുപ്പമല്ല. പക്ഷേ അദ്ദേഹത്തിന് അത് കഴിയുമായിരുന്നു.

 

അന്ന് എംഎൽഎ വന്നത് മഹീന്ദ്ര ജീപ്പിൽ

 

2021ൽ പീരുമേട്ടിൽ നിന്നുള്ള എംഎൽഎ വാഴൂർ സോമന്റെ വരവ് വാർത്തകളിൽ നിറഞ്ഞു നിന്നത് രസകരമായ ഒരു പ്രത്യേകത കാരണമായിരുന്നു. അന്ന് അദ്ദേഹം നിയമസഭയെ ഞെട്ടിച്ചത് തന്റെ ജീപ്പിൽ ഉള്ള വരവുകൊണ്ടാണ്. അന്ന് അദ്ദേഹം ഔദ്യോഗിക വാഹനമായി തിരഞ്ഞെടുത്തത് കെ എൽ 6 ഡി 0538 എന്ന നമ്പറിലുള്ള മഹീന്ദ്ര മേജർ ജീപ്പ് ആയിരുന്നു. മലയോര മേഖലയുടെ പ്രതീകമാണ് തന്റെ ജീപ്പ് എന്നും ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് ചേർന്ന് നിൽക്കുന്നതിന്റെ ഭാഗമാണ് ഇതൊന്നും എന്ന് അദ്ദേഹം പറഞ്ഞത് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

 

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ കടുപ്പം

 

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് വാഴൂർ സോമൻ രാഷ്ട്രീയത്തിൽ എത്തുന്നത്. അന്നത്തെ വിദ്യാർഥികൾക്കിടയിലെ തീപ്പൊരി നേതാവ്… സമര ജീവിതത്തിൽ നിരവധി തവണ പോലീസ് ലാത്തിയുടെ ചൂട് അറിഞ്ഞിട്ടുള്ള അദ്ദേഹത്തെ നഖം ഉപയോഗിച്ചും കത്തി ഉപയോഗിച്ചും പോലീസുകാർ മുറിവേൽപ്പിച്ചത് വലിയ വാർത്തയായിട്ടുണ്ട്.

 

കർഷകരുടെ സോമൻ സഖാവ്

 

എംഎൽഎ എന്ന നിലയിൽ അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയത് കർഷക പ്രശ്നങ്ങൾക്കായിരുന്നു. പീരുമേട് മണ്ഡലത്തിലെ മലയോര കർഷകർക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അധികം അങ്ങനെ അറിയപ്പെട്ടിരുന്നില്ല. ഉടുമ്പൻചോലയിൽ വർഷങ്ങളായി നിലനിന്നിരുന്ന പട്ടയ പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുത്തതും ഇതിനായി സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടി നേതൃത്വത്തെയും നിരന്തരം സമീപിച്ചതും എല്ലാം ആരും ശ്രദ്ധിക്കപ്പെടാതെ പോയ പ്രവർത്തനങ്ങൾ.

 

രാഷ്ട്രീയക്കാരൻ കവിയും എഴുത്തുകാരനും ആകുമ്പോൾ

 

തിരക്കിട്ട് ജീവിതത്തിനിടയിലും കവിതയ്ക്കായി എഴുത്തിനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എന്നത് അതിശയകരമാണ്. അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും പാർട്ടി പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ട്. പൊതുജീവിതത്തിൽ നേരിട്ട് അനുഭവങ്ങളും കർഷകരുടെ ദുരിതങ്ങളുമായിരുന്നു എഴുത്തിലെ പ്രധാന വിഷയങ്ങൾ. പ്രസംഗങ്ങൾക്കിടയിലും കവിത കടന്നുവരുന്നത് സദസ്സിനെ തെല്ലൊന്നുമല്ല ആകർഷിച്ചിട്ടുള്ളത്.

Also read – പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

 

ജീവിതരേഖ

 

1952 സെപ്റ്റംബർ 14ന് കോട്ടയം വാഴൂരിൽ ജനിച്ച് അദ്ദേഹം സിപിഐയുടെ സജീവ പ്രവർത്തകനായി തൊഴിലാളി യൂണിയൻ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി കടന്നുവന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. പിന്നീട് സിപിഐയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം തൊഴിലാളികളുടെ അവകാശങ്ങൾക്കായാണ് പല പ്രവർത്തനങ്ങളും നടത്തിയതും ശ്രദ്ധ നേടിയത്.

Related Stories
Viral Video: ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി യന്ത്രങ്ങൾ വരെ; കേരളത്തിന്റെ ഈ ‘ഡ്രൈവർ അമ്മയെ’ അറിയുമോ
Guruvayoor weddings; വീണ്ടും ​വരുന്നു ഗുരുവായൂരിൽ ഒറ്റ ദിവസം റെക്കോഡ് കല്യാണങ്ങൾ, പല ചടങ്ങുകളും വെട്ടിച്ചുരുക്കും
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം