Monalisa: കേരളത്തില്‍ എത്തിയ ‘മൊണാലിസയ്ക്ക്’ വാലന്റൈന്‍ സമ്മാനമായി ബോച്ചെ നൽകിയത് കിടിലൻ ഗിഫ്റ്റ്?
Monalisa in Kerala for Chemmanur Jewelry Store Inauguration:ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിലാണ് മൊണാലിസ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്, സുന്ദരിയായിട്ടാണ് വൈറൽ താരം എത്തിയത്.

Monalisa
കോഴിക്കോട്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ വൈറൽ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂരാണ് വൈറൽ താരത്തെ കേരളത്തിൽ എത്തിച്ചത്. ചെമ്മണൂർ ജ്വലറിയുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ നിറയെ. സഹോദരനൊപ്പമാണ് മോനി എത്തിയത്.
ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിലാണ് മൊണാലിസ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്, സുന്ദരിയായിട്ടാണ് വൈറൽ താരം എത്തിയത്. നിരവധി പേരാണ് താരത്തിനെ കാണാനും ഫോട്ടോയെടുക്കാനുമായി എത്തിയത്. വേദിയിലെത്തിയ വൈറൽ താരം എല്ലാവർക്കും കൈ കൊണ്ട് ഹായ് കാണിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ബോബി ചെമ്മണ്ണൂരിനൊപ്പം ചുവടുവച്ചു.
പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ രുദ്രാക്ഷം വിൽക്കാൻ എത്തിയതായിരുന്നു 16 വയസുകാരിയായ മോണി ബോസ്ലെ എന്ന മൊണാലിസ. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയാണ് ഇദ്ദേഹം. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമുള്ള താരത്തിന്റെ വീഡിയോ ഏതോ വ്‌ളോഗർമാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് മോണാലിസ വൈറലാകുന്നത്. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്ന പേരിൽ ഈ 16-കാരി സോഷ്യൽ മീഡിയയിൽ വൈറലായി.
ഇതിനു പിന്നാലെ താരത്തിനു സിനിമിലും അവസരം ലഭിച്ചു. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മൊണാലിസ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഡയറി ഓഫ് മണിപ്പൂർ എന്നാണ് ചിത്രത്തിന്റെ പേര് . എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ചടങ്ങിൽ പങ്കെടുത്ത താരം കേരളത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറഞ്ഞു.