Monsoon Bumper 2025: മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഭാഗ്യവാന് ലഭിക്കുന്നത് ഇത്ര
Monsoon Bumper 2025 Draw Date: പാലക്കാട് ജില്ലയില്‍ തന്നെയാണ് മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റുകളും ഏറ്റവും കൂടുതല്‍ ചെലവായിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് അവിടെ ടിക്കറ്റ് വലിയ തോതില്‍ വില്‍പന നടക്കുന്നതിന്റെ കാരണം. രണ്ടാമതായി തിരുവനന്തപുരവും ഉണ്ട്.

മണ്‍സൂണ്‍ ബമ്പര്‍ 2025
മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റിന്റെ വില. 30 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്നാണ് വിവരം.
പാലക്കാട് ജില്ലയില്‍ തന്നെയാണ് മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റുകളും ഏറ്റവും കൂടുതല്‍ ചെലവായിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് അവിടെ ടിക്കറ്റ് വലിയ തോതില്‍ വില്‍പന നടക്കുന്നതിന്റെ കാരണം. രണ്ടാമതായി തിരുവനന്തപുരവും ഉണ്ട്.
മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. എന്നാല്‍ ഇത് മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുകയില്ല. നികുതി പോയതിന് ശേഷം ഏകദേശം 5.16 കോടി രൂപയോളമാണ് ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കുന്നത്.
രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം, നാലാം സമ്മാനം മൂന്ന് ലക്ഷം, അഞ്ചാം സമ്മാനം 5000, ആറാം സമ്മാനം 1000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 250 രൂപ എന്നിങ്ങനെയാണ്.
സമ്മാനം ലഭിച്ചുവെന്ന് ഉറപ്പായാല്‍ ലോട്ടറി ടിക്കറ്റ് ഉടന്‍ തന്നെ ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമര്‍പ്പിക്കാന്‍ മറന്നുപോകരുത്. 5,000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ചെയ്യേണ്ടതുള്ളൂ. അതിന് താഴെയുള്ള സമ്മാനത്തുകകള്‍ ലോട്ടറി ഏജന്റില്‍ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.