Monsoon Bumper 2025 : 10 കോടിയുടെ ഭാഗ്യം കയ്യെത്തും ദുരത്ത്, മൺസൂൺ ബംപർ വിപണിയിൽ എത്തി
Monsoon Bumper Lottery BR 104 : ഭാഗ്യക്കുറിയുടെ ഘടന അനുസരിച്ച്, രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലെയും ഒരാൾക്ക് ലഭിക്കും. സമാനമായി അഞ്ച് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളായി നൽകും. 5000, 1000, 500, 250 രൂപ എന്നിങ്ങനെ അവസാനിക്കുന്ന സമ്മാനങ്ങളും മൺസൂൺ ബംപറിനുണ്ട്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബംപർ ഭാഗ്യക്കുറി (BR 104) വിപണിയിലെത്തി. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുള്ളത്. ടിക്കറ്റ് വില 250 രൂപയാണ്.
ഭാഗ്യക്കുറിയുടെ ഘടന അനുസരിച്ച്, രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലെയും ഒരാൾക്ക് ലഭിക്കും. സമാനമായി അഞ്ച് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളായി നൽകും. 5000, 1000, 500, 250 രൂപ എന്നിങ്ങനെ അവസാനിക്കുന്ന സമ്മാനങ്ങളും മൺസൂൺ ബംപറിനുണ്ട്.
ജൂലൈ 27-ന് ഉച്ചതിരിഞ്ഞ് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ്.മെയ് 28-ന് നടന്ന വിഷു ബംപർ ലോട്ടറിയുടെ നറുക്കെടുപ്പിൽ, പാലക്കാട് ജില്ലയിൽ വിറ്റ VD 204266 എന്ന ടിക്കറ്റിനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകളിൽ നിന്നായി അഞ്ച് ഭാഗ്യവാന്മാർക്ക് ലഭിച്ചു.
മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും ലഭിച്ചു. 5,000 രൂപയിൽ തുടങ്ങി 300 രൂപയിൽ അവസാനിക്കുന്ന വിപുലമായ സമ്മാനഘടനയായിരുന്നു വിഷു ബംപറിനുണ്ടായിരുന്നത്.