AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Ship Accident: കപ്പലിന്റെ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്, കടലിൽ കലർന്നാൽ വിഷം കലക്കിയ ഫലം

Potential impact of calcium carbide spreading in the sea: വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡിൽ സാധാരണയായി ആർസെനിക്, ഫോസ്ഫറസ് ഹൈഡ്രൈഡ് തുടങ്ങിയ വിഷാംശങ്ങൾ അടങ്ങിയിരിക്കും. ഇത് വെള്ളത്തിൽ കലരുന്നത് സമുദ്രജീവികൾക്ക് നേരിട്ട് വിഷബാധയുണ്ടാക്കും. ഇത് മത്സ്യങ്ങളെയും മറ്റ് സമുദ്രജീവികളെയും ഇല്ലാതാക്കും.

Kochi Ship Accident: കപ്പലിന്റെ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്, കടലിൽ കലർന്നാൽ വിഷം കലക്കിയ ഫലം
Impact Of Its 12 Containers Of Calcium Carbide Spreading In The SeaImage Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 25 May 2025 19:06 PM

കൊച്ചി: കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപെട്ട എംഎസ്‍സി എൽസ 3 കപ്പൽ പൂർണമായും കടലിൽ മുങ്ങിയതോടെ ആശങ്കകൾ കൂടുന്നു. കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 12 എണ്ണത്തിൽ കാൽസ്യം കാ‍ർബൈഡ് ആയിരുന്നു എന്നാണ് വിവരം. മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞാൽ ജനങ്ങൾ തൊടരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.

 

കാൽസ്യം കാ‍ർബൈഡ് കടലിൽ കലർന്നാൽ സംഭവിക്കുന്നത്

 

കാൽസ്യം കാർബൈഡ് കടലിലെത്തിയാൽ അത് പരിസ്ഥിതിക്കും സമുദ്രജീവികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കാൽസ്യം കാർബൈഡ് വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ ശക്തമായ രാസപ്രവർത്തനത്തിലൂടെ അസറ്റിലീൻ വാതകം പുറത്തുവിടും. ഈ രാസപ്രവർത്തനത്തിന്റെ ഭാ​ഗമായി ധാരാളം ചൂട് പുറത്തുവരും. ഈ രാസപ്രവർത്തനം കടൽവെള്ളത്തിലെ ഓക്സിജൻ അളവിനെ കുറയ്ക്കും.

അസറ്റിലീൻ ഒരു കത്തുന്ന വാതകമാണ്, അതിനാൽ വലിയ അളവിൽ ഇത് പുറത്തുവരുന്നത് അപകടകരമാണ്. കാൽസ്യം കാർബൈഡ് വെള്ളവുമായി പ്രവർത്തിക്കുമ്പോൾ കാൽസ്യം ഹൈഡ്രോക്സൈഡ് രൂപപ്പെടുന്നു. ഇത് വെള്ളത്തിന്റെ പി എച്ച് കൂട്ടും.

ചെറിയ പി എച്ച് മാറ്റങ്ങൾ പോലും സമു​ദ്രത്തിലെ ജീവികളെ ബാധിക്കും. അപ്പോൾ ഉയർന്ന തോതിൽ ഉണ്ടാകുന്ന മാറ്റം വലിയ ആഘാതം സൃഷ്ടിക്കുമെന്നു വേണം കരുതാൻ. വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡിൽ സാധാരണയായി ആർസെനിക്, ഫോസ്ഫറസ് ഹൈഡ്രൈഡ് തുടങ്ങിയ വിഷാംശങ്ങൾ അടങ്ങിയിരിക്കും. ഇത് വെള്ളത്തിൽ കലരുന്നത് സമുദ്രജീവികൾക്ക് നേരിട്ട് വിഷബാധയുണ്ടാക്കും. ഇത് മത്സ്യങ്ങളെയും മറ്റ് സമുദ്രജീവികളെയും ഇല്ലാതാക്കും.

അസറ്റിലീൻ ഉത്പാദനം ജലത്തിലെ ലയിച്ച ഓക്സിജന്റെ അളവ് കുറയ്ക്കും, ഇത് സമുദ്രജീവികൾക്ക് ശ്വാസം മുട്ടലിന് കാരണമാകും. ഇത് ഇപ്പോഴത്തെ പ്രശ്നം മാത്രമല്ല. ദീർഘ കാലത്തേക്ക് ഇതിന്റെ ഫലം നിലനിൽക്കും എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.