Kochi Ship Accident: കപ്പലിൽ നിന്നും ഇന്ധന ചോർച്ച; എണ്ണപാട എവിടെ വേണമെങ്കിലും എത്താം, മത്സ്യബന്ധനത്തിനും നിയന്ത്രണം

MSC Elsa 3 Cargo Ship Sink: കപ്പൽ പൂർണമായി മുങ്ങിയതോടെ ഇതിൽ നിന്ന് കണ്ടെയ്നറുകൾ കടലിൽ വീണ സാഹചര്യത്തിലാണ് സർക്കാർ ജാഗ്രതാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതല യോഗത്തിൽ യോഗത്തിന് ശേഷം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Kochi Ship Accident: കപ്പലിൽ നിന്നും ഇന്ധന ചോർച്ച; എണ്ണപാട എവിടെ വേണമെങ്കിലും എത്താം, മത്സ്യബന്ധനത്തിനും നിയന്ത്രണം

Kochi Ship Accident (1)

Published: 

25 May 2025 16:24 PM

തിരുവനന്തപുരം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി സർക്കാർ. കപ്പൽ പൂർണമായി മുങ്ങിയതോടെ ഇതിൽ നിന്ന് കണ്ടെയ്നറുകൾ കടലിൽ വീണ സാഹചര്യത്തിലാണ് സർക്കാർ ജാഗ്രതാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതല യോഗത്തിൽ യോഗത്തിന് ശേഷം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് എം എസ് സി എല്‍സ 3 എന്ന ചരക്ക് കപ്പൽ മുങ്ങിയത്. ഇതിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ ചോർച്ച തടയാനുള്ള നടപടി സ്വീകരിച്ച് വരുകയാണ്. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാനുള്ള പൊടി എണ്ണ പാടയ്ക്ക് മേൽ തളിക്കുന്നുണ്ട്.

എണ്ണ പാട എവിടം വരെ എത്താമെന്നതിനാൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് ഏകദേശം 37 കിലോമീറ്റര്‍ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് നിര്‍ദേശം.

Also Read:കടലിൽ വീണ കണ്ടെയ്നറുകൾ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്തും, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ ഏകദേശം മണിക്കൂറിൽ മൂന്ന് കിലോമീറ്റർ വേഗത്തിൽ ആണ് കടലിൽ ഒഴുകുന്നത്. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷം തീരത്തെത്താനാണ് സാധ്യത. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത.

മുങ്ങിയ കപ്പലിൽ ഏകദേശം 640 കണ്ടെയ്‌നറുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതിൽ നൂറെണ്ണം കടലിൽ വീണു. 13 കാർഗോകളിൽ അപായകരമായ വസ്തുക്കളുണ്ട്. ഇത് തീരത്ത് അടിഞ്ഞാൽ അടുത്ത് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. തൊടാനും പാടില്ല. തീരദേശത്ത് എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കണം. അപൂർവ വസ്തു തീരദേശത്ത് കണ്ടാലും അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും