AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mullaperiyar Dam Shutter Opens: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത

Mullaperiyar Dam Shutter Opens After Rising Water Level: ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 2117 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.

Mullaperiyar Dam Shutter Opens: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത
Mullaperiyar Dam Image Credit source: Social Media
sarika-kp
Sarika KP | Published: 29 Jun 2025 14:45 PM

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു.13 ഷട്ടറുകളാണ് 10 സെ.മീ. വീതമാണ് ഉയർത്തിയത്. ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 2117 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. ഇതോടെ പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. മേഖലയിൽ 20 ദുരിതാശ്വാസ ക്യമ്പുകളാണ് തുറന്നിരിക്കുന്നത്.

വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്. ഇതിന് തീരത്തോട് അടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ബന്ധു വീടുകളിലേക്ക് മാറണമെന്ന് ജില്ല കളക്ടർ കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം. നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം. നിലവിൽ പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാർ വെള്ളമെത്തിയാലും കാര്യമായ വർധനവ് ഉണ്ടാകില്ല.

Also Read:മാനം തെളിഞ്ഞു… മഴ കുറഞ്ഞു, നാളെ മഴ മുന്നറിയിപ്പില്ല

അതേസമയം സംസ്ഥാനത്ത് മഴ കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. പലയിടത്തും തെളിഞ്ഞ അന്തരീക്ഷമാണ്. ഇന്ന് ഇടുക്കി ,മലപ്പുറം, കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ മാത്രമാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.