PMA Salam: വ്യക്തി അധിക്ഷേപങ്ങള്‍ ലീഗിന്റെ രീതിയല്ല; പിണറായി വിഷയത്തില്‍ പിഎംഎ സലാമിനെ തള്ളി കുഞ്ഞാലിക്കുട്ടി

Muslim League Responds to PMA Salam Issue: കഴിഞ്ഞ ദിവസമാണ് പിണറായി വിജയനെതിരെ പിഎംഎ സലാം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് പിഎംഎ സലാം മലപ്പുറം വാഴക്കാട് പഞ്ചയായത്ത് മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ വെച്ച് പറഞ്ഞു.

PMA Salam: വ്യക്തി അധിക്ഷേപങ്ങള്‍ ലീഗിന്റെ രീതിയല്ല; പിണറായി വിഷയത്തില്‍ പിഎംഎ സലാമിനെ തള്ളി കുഞ്ഞാലിക്കുട്ടി

പിഎംഎ സലാം, കുഞ്ഞാലിക്കുട്ടി

Updated On: 

02 Nov 2025 | 02:08 PM

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പികെ കുഞ്ഞാലിക്കുട്ടി. അന്തസില്ലാത്ത വര്‍ത്തമാനങ്ങള്‍ ലീഗിന്റെ രീതിയല്ലെന്നും എപ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെ ഇടപെടുന്ന പാര്‍ട്ടിയാണ് ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിഎംഎ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തി അധിക്ഷേപങ്ങള്‍ ലീഗിന്റെ രീതിയല്ല, പിഎംഎ സലാമിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയാല്‍ അത് തിരുത്തും. നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമാണ്, നാളെ തനിക്ക് വേണമെങ്കിലും സംഭവിക്കാം, തനിക്ക് സംഭവിച്ചാലും പാര്‍ട്ടി അത് തിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

പറയുന്ന വാക്കുകള്‍ സൂക്ഷിച്ച് പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. എന്നാല്‍ ചിലപ്പോള്‍ നാക്കുപിഴ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും നിലപാട് വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ നടത്താമെന്നും എന്നാല്‍ വ്യക്തിഹത്യ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പിണറായി വിജയനെതിരെ പിഎംഎ സലാം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് പിഎംഎ സലാം മലപ്പുറം വാഴക്കാട് പഞ്ചയായത്ത് മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ വെച്ച് പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സലാമിന്റെ പരാമര്‍ശം.

Also Read: PM Shri Scheme: മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് പിഎംശ്രീയിൽ ഒപ്പിട്ടത്; വിവാദ പരാമർശവുമായി പിഎംഎ സലാം

ആണു പെണ്ണും കെട്ടവനായതുകൊണ്ടാണ് മുഖ്യമന്ത്രി പിഎം ശ്രീയില്‍ ഒപ്പുവെച്ചത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ അല്ലെങ്കില്‍ പെണ്ണോ ആകണമെന്നും സലാം അധിക്ഷേപ വാക്കുകള്‍ മുഴക്കി. ഇതുരണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന് അപമാനമാണെന്നും സലാം വേദിയില്‍ പറഞ്ഞു.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ