National General Strike: ദേശീയ പണിമുടക്ക് കേരളത്തെ എങ്ങനെ ബാധിക്കും? കടകള്‍ തുറക്കുമോ?
How Will National General Strike Will Affect Kerala: സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എല്‍പിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എന്‍എല്‍സി, ടിയുസിസി, ജെഎല്‍യു, എന്‍എല്‍യു, കെടിയുസിഎസ്, കെടിയുസിഎം, ഐഎന്‍എല്‍സി, എന്‍ടിയുഐ, എച്ച്എംകെപി തുടങ്ങിയ സംഘടനകള്‍ എല്ലാം പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.

പ്രതീകാത്മക ചിത്രം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ രാജ്യ വ്യാപകമായി ജൂലൈ 9ന് ദേശീയ പണിമുടക്കിലേക്ക് കടക്കുകയാണ്. കേരളത്തിലും പണിമുടക്ക് സമ്പൂര്‍ണമാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എല്‍പിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എന്‍എല്‍സി, ടിയുസിസി, ജെഎല്‍യു, എന്‍എല്‍യു, കെടിയുസിഎസ്, കെടിയുസിഎം, ഐഎന്‍എല്‍സി, എന്‍ടിയുഐ, എച്ച്എംകെപി തുടങ്ങിയ സംഘടനകള്‍ എല്ലാം പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
കേരളത്തിലെ സംഘടനകളെല്ലാം തന്നെ പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ തന്നെ ജനജീവിതം സ്തംഭിക്കാനാണ് സാധ്യത. അവശ്യ സര്‍വീസുകള്‍, പാല്‍, പത്രവിതരണം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബസ്, ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസ്, കടകള്‍ തുടങ്ങിവയെ എല്ലാം തന്നെ പണിമുടക്ക് കാര്യമായി ബാധിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസപ്പെടാന്‍ തന്നെയാണ് സാധ്യത. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളും പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ നാളത്തെ ദിവസം സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പോകുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക.
കടകള്‍ അടച്ചും, യാത്രകള്‍ ഒഴിവാക്കിയും എല്ലാവരും പണിമുടക്കില്‍ സഹകരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പട്ടു. വാണിജ്യ, വ്യാപാര, വ്യവാസ മേഖലകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം തുടങ്ങിയ മേഖലകളിലെ ജീവനക്കാനും പണിമുടക്കിന്റെ ഭാഗമാകുന്നതാണ്.