AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PV Anvar: മുഹമ്മദ് റിയാസും ജ്യോതി മല്‍ഹോത്രയും നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയത് എന്തിന്? കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

PV Anvar demands investigation into why PA Muhammad Riyas and Jyoti Malhotra had phone conversation: രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് ഇതിന് പിന്നില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നോ, ടൂറിസത്തിന്റെ ഓഫീസില്‍ നിന്നോ ജ്യോതിയെ സഹായിച്ചിട്ടുണ്ടോ എന്ന് വളരെ ഗൗരവമായിട്ട് അന്വേഷിക്കണം. അതുകൊണ്ട് കേന്ദ്ര ഏജന്‍സി കൃത്യമായി അന്വേഷിക്കണം. കൊച്ചിയിലെ ഷിപ്പ്‌യാര്‍ഡില്‍ വരെ അവര്‍ പോയിട്ടുണ്ടെന്നാണ് പത്രങ്ങളില്‍ കാണുന്നതെന്നും അന്‍വര്‍

PV Anvar: മുഹമ്മദ് റിയാസും ജ്യോതി മല്‍ഹോത്രയും നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയത് എന്തിന്? കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം
പി എ മുഹമ്മദ് റിയാസ്, പി വി അൻവർImage Credit source: Facebook
jayadevan-am
Jayadevan AM | Published: 08 Jul 2025 07:13 AM

തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര ഏത് രീതിയിലാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചതെന്നും, എന്തിനാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതെന്നും അന്വേഷിക്കണമെന്ന് പിവി അന്‍വര്‍. ഇക്കാര്യം ആവശ്യപ്പെട്ട് റോയ്ക്കും, എന്‍ഐഎയ്ക്കും പരാതി കൊടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്നും അന്‍വര്‍ പറഞ്ഞു. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത്‌ എന്തിനാണ് ഒളിച്ചുവെച്ചതെന്നും എന്തുകൊണ്ടാണ് പുറത്തുപറയാതിരുന്നതെന്നും അന്‍വര്‍ ചോദിച്ചു.

”ജ്യോതി പെയ്ഡ് ഗസ്റ്റായി കേരളത്തിലെത്തിയിരുന്നുവെന്ന കാര്യം അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികളെ അറിയിച്ചിരുന്നോ? ടൂറിസം മന്ത്രിയുമായി ഇവര്‍ നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയെന്നാണ് അറിഞ്ഞത്. അത് എന്തിനു വേണ്ടിയാണ്? ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ടൂറിസം മന്ത്രി മറുപടി പറയണം”-മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അന്‍വര്‍ പറഞ്ഞു.

അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞ മറുപടി കേട്ടിരുന്നു. അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുമോ എന്നാണ് മന്ത്രി ചോദിച്ചത്. അറിഞ്ഞുകൊണ്ടല്ല അങ്ങനെ ചെയ്തിരുന്നതെങ്കില്‍ ജ്യോതിയെ അറസ്റ്റ് ചെയ്ത സമയത്ത് പത്രക്കാരെ വിളിച്ച് തങ്ങള്‍ക്ക് ഇങ്ങനെ ഒരു അബദ്ധം പറ്റിയെന്ന് പറയേണ്ട ധാര്‍മിക ഉത്തരവാദിത്തം മന്ത്രിക്കുണ്ടായിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.

Read Also: Jyoti Malhotra Kerala Visit: രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം വിളിക്കുമോ? ജ്യോതി മൽഹോത്രയുടെ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി റിയാസ്

മന്ത്രി അത് ചെയ്തില്ല. വിവരാവകാശ രേഖ പുറത്തുവരുമ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അറിയുന്നത്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് ഇതിന് പിന്നില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നോ, ടൂറിസത്തിന്റെ ഓഫീസില്‍ നിന്നോ ജ്യോതിയെ സഹായിച്ചിട്ടുണ്ടോ എന്ന് വളരെ ഗൗരവമായിട്ട് അന്വേഷിക്കണം. അതുകൊണ്ട് കേന്ദ്ര ഏജന്‍സി കൃത്യമായി അന്വേഷിക്കണം. കൊച്ചിയിലെ ഷിപ്പ്‌യാര്‍ഡില്‍ വരെ അവര്‍ പോയിട്ടുണ്ടെന്നാണ് പത്രങ്ങളില്‍ കാണുന്നത്. ഇന്റലിജന്‍സിന്റെയും ആര്‍മിയുടെയും ഒരുപാട് കേന്ദ്രങ്ങള്‍ കൊച്ചിയിലും പരിസരത്തുമുണ്ട്. ജ്യോതി എവിടെയൊക്കെ പോയെന്ന് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.