National Highway Collapse Incident: ദേശീയ പാത തകർന്ന സംഭവം; സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ട് എൻഎച്ച്എഐ

National Highway Collapse Malappuram Updates: കേരളത്തിലെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുക്കാതെ ദേശീയപാത രൂപകല്പനയും നിർമാണവും നടത്തിയ വീഴ്ച ചൂണ്ടിക്കാണിച്ച് പ്രോജക്ട് സൈറ്റ് എൻജിനിയറെ ദേശീയപാതാ അതോറിറ്റി പിരിച്ചുവിട്ടു.

National Highway Collapse Incident: ദേശീയ പാത തകർന്ന സംഭവം; സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ട് എൻഎച്ച്എഐ

കൂരിയാട് ഭാഗത്ത് തകർന്ന ദേശീയ പാത

Published: 

30 May 2025 07:26 AM

ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത (ദേശീയപാത 66) തകർന്നത് ഉയർന്ന പാർശ്വഭിത്തിയുടെ ഭാരം താങ്ങാനാവാതെ അടിത്തറമണ്ണ് ഇളകിമാറിയതാണെന്ന് കണ്ടെത്തൽ. കേരളത്തിലെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുക്കാതെ ദേശീയപാത രൂപകല്പനയും നിർമാണവും നടത്തിയ വീഴ്ച ചൂണ്ടിക്കാണിച്ച് പ്രോജക്ട് സൈറ്റ് എൻജിനിയറെ ദേശീയപാതാ അതോറിറ്റി (എൻഎച്ച്എഐ) പിരിച്ചുവിട്ടു. അപകടമുണ്ടായ ഭാഗത്തിന്റെ ചുമതല ഉള്ള പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

അതേസമയം, കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിക്ക് 11.8 കോടി രൂപ പിഴ ഈടാക്കാതിരിക്കാനും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാതിരിക്കാനും ദേശീയപാത അതോറിറ്റി കാരണം കാണിക്കൽ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പദ്ധതിയുടെ സ്വതന്ത്ര എൻജിനിയറായ ഭോപ്പാൽ ഹൈവേ എൻജിനിയറിങ് കൺസൾട്ടൻ്റിനും എൻഎച്ച്എഐ നോട്ടീസ് നൽകിയിട്ടുണ്ട്. 20 ലക്ഷം രൂപ പിഴ ഈടാക്കാതിരിക്കാനും ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാതിരിക്കാനും കാരണം കാണിക്കാൻ ആവശ്യപ്പെട്ടാണിത്. സംഭവത്തിൽ ഭോപ്പാൽ ഹൈവേ എൻജിനിയറിങ് കൺസൾട്ടൻ്റിന്റെ ടീം ലീഡറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മെയ് 19നാണ് മലപ്പുറം കൂരിയാട് ഭാഗത്തുള്ള ദേശീയ പാത (ദേശീയപാത 66) ഇടിഞ്ഞുവീണത്. ദേശീയപാത ഇടിഞ്ഞ് വീണ് സർവീസ് റോഡ് തകർന്നെങ്കിലും ആളപായം രേഖപ്പെടുത്തിയില്ല. ഇതേതുടർന്ന്, സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘം പരിശോധന നടത്തി. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഎച്ച്എഐ തുടർ നടപടികളിലേക്ക് കടന്നത്.

ALSO READ: നിലമ്പൂരിൽ പിവി അൻവറും മത്സരരംഗത്തേക്ക്; ഘടകകക്ഷി ആക്കിയില്ലെങ്കിൽ മത്സരിക്കാൻ തീരുമാനം

അതേസമയം, കൂരിയാട് ദേശീയപാതയിൽ കഴിഞ്ഞ ദിവസം വീണ്ടും സംരക്ഷണ ഭിത്തി തകർന്നതായാണ് വിവരം. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്. നേരത്തേ തകർച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് ഇപ്പോൾ സംരക്ഷണ ഭിത്തി പൊളിഞ്ഞത്. പ്രദേശത്തുണ്ടായ അതിശക്തമായ മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും പൊളിഞ്ഞ് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും