Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 48 മണിക്കൂർ നീണ്ട ഡ്രൈ ഡേ എന്നുമുതലെന്ന് അറിയാം

48-Hour 'Dry Day' Declared Across Constituency: വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ മദ്യവിൽപനശാലകളും അടച്ചിടും.

Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 48 മണിക്കൂർ നീണ്ട ഡ്രൈ ഡേ എന്നുമുതലെന്ന് അറിയാം

Dry Day

Published: 

17 Jun 2025 | 08:33 PM

നിലമ്പൂർ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് ദിവസം ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം, വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതനുസരിച്ച്, വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ മദ്യവിൽപനശാലകളും അടച്ചിടും. ബാറുകൾ, ബിവറേജസ് ഔട്ട്‌ലെറ്റുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ എല്ലാത്തരം മദ്യവിൽപന കേന്ദ്രങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. വോട്ടെടുപ്പ് സുഗമവും സമാധാനപരവുമാക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

Also Read: Nilambur By Election 2025: നിലമ്പൂരില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍; ഇന്ന് കൊട്ടിക്കലാശം

വോട്ടർമാർക്ക് സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഡ്രൈ ഡേ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം, വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മദ്യവിൽപന നിരോധിക്കാറുണ്ട്.

ഇന്ന് വെെകുന്നേരത്തോടെ മൂന്ന് മുന്നണികളും നിലമ്പൂർ ടൗണിൽ കൊട്ടിക്കലാശം നടത്തി. കനത്ത മഴ പോലും വകവെക്കാതെയാണ് അണികൾ ആവേശത്തിൽ പങ്കുചേർന്നത്. പിവി അൻവർ കൊട്ടിക്കലാശത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. അദ്ദേഹം വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുകയായിരുന്നു.

19 നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. വൈകുന്നേരം ആറ് മണിക്ക് ശേഷം നിലമ്പൂരിന് പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവർത്തകർ പുറത്തുപോകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. അനധികൃതമായി സംഘം ചേരുന്നതിനും പൊതുയോഗം സംഘടിപ്പിക്കുന്നതിനുമൊക്കെ ഇനി വിലക്കാണ്. മൈക്കിലൂടെയുള്ള അനൗൺസ്‌മെൻ്റും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ അറിയിപ്പുകളും പരസ്യങ്ങളും അനുവദിക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ