Nilambur By Election 2025: ബിഡിജെഎസും മത്സരിച്ചേക്കില്ല ? നിലമ്പൂരിൽ ബിജെപിക്കായി ആര് ?
Nilambur By Election 2025 : മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ബിജെപി ക്ക് വോട്ട് കുറവുള്ള മണ്ഡലമാണ് നിലമ്പൂർ. ഇതിനിടെ ബിഡിജെഎസിൻ്റെ മലപ്പുറം ജില്ലാ നേതാക്കൾ ഒരു പക്ഷെ മത്സരിക്കുമെന്ന് ചില സൂചന നൽകിയെങ്കിലും പാർട്ടി ഔദ്യോഗികമായി അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം
മലപ്പുറം: നിലമ്പൂരിൽ ബിജെപിക്കായി ബിഡിജെഎസും മത്സരിച്ചേക്കില്ലെന്ന് സൂചന. ഇതോടെ ബിജെപിക്ക് മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥി ഉണ്ടാവില്ലെന്നാണ് സൂചന. തീരുമാനം എൻഡിഎ യോഗത്തിൽ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് നേതൃത്വം. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ട് പാർട്ടിക്ക് ഗുണം ലഭിക്കില്ലെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽമതിയെന്ന് ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയെന്നാണ് വിവരം.
അതേസമയം നേരത്തെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിക്കും താത്പര്യം ഉണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ സമയവും സാമ്പത്തിക നഷ്ടത്തിനും പുറമേ വോട്ട് വർദ്ധിപ്പിക്കാൻ ആയില്ലെങ്കിൽ ദോഷം ചെയ്യും എന്നും ബിജെപിക്ക് ആശങ്കയുണ്ടായിരുന്നു.
മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ബിജെപി ക്ക് വോട്ട് കുറവുള്ള മണ്ഡലമാണ് നിലമ്പൂർ. ഇതിനിടെ ബിഡിജെഎസിൻ്റെ മലപ്പുറം ജില്ലാ നേതാക്കൾ ഒരു പക്ഷെ മത്സരിക്കുമെന്ന് ചില സൂചന നൽകിയെങ്കിലും പാർട്ടി ഔദ്യോഗികമായി അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ബി ഡി ജെ എസ് സംസ്ഥാന കൗൺസിൽ പ്രതിനിധികൾ തീരുമാനിച്ചതായാണ് വിവരം. മുന്നണിയിലെ പ്രധാന പാർട്ടികൾ ഒരേ തീരുമാനത്തിൽ എത്തിയതിനാൽ എൻഡിഎ യോഗത്തിൽ ചർച്ചചെയ്ത് അന്തിമ തീരുമാനം എടുക്കും എന്നാണ് വിവരം
നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 -ന് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ജൂൺ 2 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ജൂൺ 23-നാണ് ഫലം പ്രഖ്യാപിക്കുന്നത്. നിലവിൽ യുഡിഎഫ് മാത്രമാണ് തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. എൽഡിഎഫും ഇതുവരെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം.