Vishu Bumper 2025: 12 കോടിയുടെ ഭാഗ്യവാൻ നിങ്ങളാവാം; ബിഷു ബമ്പർ ഫലപ്രഖ്യാപനം ഇന്ന്
Vishu Bumper 2025 Draw Details: വിഷു ബമ്പർ ഫലപ്രഖ്യാപനം ഇന്ന്. 12 കോടി രൂപ മുതൽ 300 രൂപ വരെ 9 സമ്മാനങ്ങളുള്ള ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നടക്കുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറങ്ങുന്ന വിഷു ബമ്പറിൻ്റെ ഫലപ്രഖ്യാപനം ഇന്ന്. 12 കോടി രൂപയുടെ ഒന്നാം സമ്മാനമുള്ള വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നടക്കുക. ഒന്ന് മുതൽ 9 വരെ 12 കോടി മുതൽ 300 രൂപ വരെയാണ് വിഷു ബമ്പറിൻ്റെ സമ്മാനങ്ങൾ. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.
ആറ് പരമ്പരകളിലാണ് വിഷു ബമ്പർ ടിക്കറ്റ് അച്ചടിച്ചത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് 12 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി ഓരോ പരമ്പരകളിലെയും ഒരു ഭാഗ്യവാന് ഓരോ കോടി രൂപ വീതമാണ് സമ്മാനം. VA, VB, VC, VD, VE, VG എന്നിവയാണ് വിഷു ബമ്പറിൻ്റെ ആറ് സീരീസുകൾ. ഏപ്രിൽ രണ്ടിനാണ് വിഷു ബമ്പർ ടിക്കറ്റ് വില്പന ആരംഭിച്ചത്. റെക്കോർഡ് വില്പനയാണ് ടിക്കറ്റിന് നടന്നത്. 45 ലക്ഷം ടിക്കറ്റുകളിൽ ഇതുവരെ 42 ലക്ഷത്തിലധികം ടിക്കറ്റുകളുടെ വില്പന പൂർത്തിയായിട്ടുണ്ട്. മെയ് 26 വരെയുള്ള കണക്കുകൾ അനുസരിച്ച് 42,17,380 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് എന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പറയുന്നു.
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. 9.21 ലക്ഷം ടിക്കറ്റുകൾ. തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകൾ 5.22 ലക്ഷം ടിക്കറ്റുകളും 4.92 ലക്ഷം ടിക്കറ്റുകളുമായി അടുത്തടുത്ത സ്ഥാനങ്ങളിലുണ്ട്.
വിഷു ബമ്പറിൻ്റെ സമ്മാനഘടന
ഒന്നാം സമ്മാനം- 12 കോടി രൂപ ഒരാൾക്ക്
രണ്ടാം സമ്മാനം- ഒരു കോടി രൂപ വീതം ആറ് സീരീസുകളിലായി ഓരോരുത്തർക്ക്
മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം ആറ് സീരീസുകളിലായി ഓരോരുത്തർക്ക്
നാലാം സമ്മാനം- അഞ്ച് ലക്ഷം രൂപ വീതം ആറ് സീരീസുകളിലായി ഓരോരുത്തർക്ക്
അഞ്ചാം സമ്മാനം- 5000 രൂപ വീതം
ആറാം സമ്മാനം- 2000 രൂപ വീതം
ഏഴാം സമ്മാനം- 1000 രൂപ വീതം
എട്ടാം സമ്മാനം- 500 രൂപ വീതം
ഒൻപതാം സമ്മാനം- 300 രൂപ വീതം