Nilambur By Election 2025: നിലമ്പൂരിൽ ചരിത്രം തിരുത്തിയില്ല, പോളിങ് ശതമാനം 2021 നേക്കാൾ കുറവ്

Polling Percentage Lower: നിലമ്പൂരിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വ്യക്തമായ ലീഡ് നേടുമെന്ന് ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്. വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ആണ് എൻഡിഎയുടെ ശ്രമം.

Nilambur By Election 2025: നിലമ്പൂരിൽ ചരിത്രം തിരുത്തിയില്ല, പോളിങ് ശതമാനം 2021 നേക്കാൾ കുറവ്

Nilambur Poling

Updated On: 

20 Jun 2025 | 02:57 PM

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവരും വോട്ടെണ്ണൽ ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇന്നലെ ആറുമണി വരെയാണ് പോളിംഗ് ഉണ്ടായിരുന്നത്. ആറുമണിക്ക് പോളിംഗ് അവസാനിപ്പിക്കുമ്പോൾ 75.27% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ഇത് 2021 ലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ കുറവാണ്. 2021ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അന്നത്തെ പോളിംഗ് ശതമാനം 76.60 ശതമാനം ആയിരുന്നു. ഇത്തവണത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 2021ൽ പോളിംഗ് ശതമാനം കൂടുതലായിരുന്നു. കനത്ത മഴയും തുടർച്ചയായി തിരഞ്ഞെടുപ്പുകൾ ഉണ്ടാക്കിയ മടുപ്പും ആവാം ഒരു പക്ഷേ പോളിംഗ് ശതമാനത്തിൽ നേരിയ കുറവ് വരാൻ ഉണ്ടായ കാരണമെന്ന് വിലയിരുത്തുന്നു.

നിലവിലെ പരിതസ്ഥിതി നോക്കിയാൽ ഈ പോളിംഗ് മികച്ചതാണെന്നാണ് പാർട്ടികളുടെ വിലയിരുത്തൽ. സർവീസ് പോസ്റ്റൽ വോട്ടുകൾ ജൂൺ 23 വരെ സ്വീകരിക്കുന്നതിനാൽ അന്തിമ പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്. ജൂൺ 23 നാണ് വോട്ടെണ്ണൽ. നിലമ്പൂർ ആർക്കൊപ്പം നിൽക്കുമെന്ന് ആകാംക്ഷയിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്, സ്വതന്ത്രനായി മത്സരിക്കുന്ന പിവി അൻവർ എന്നിവർ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

ALSO READ: യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും: ഡൗൺലോഡ് ചെയ്യാം ഈ ലിങ്കിലൂടെ

നിലമ്പൂരിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വ്യക്തമായ ലീഡ് നേടുമെന്ന് ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്. വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ആണ് എൻഡിഎയുടെ ശ്രമം. മുന്നണികൾക്ക് വെല്ലുവിളിയാകാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി വി അൻവർ. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പി വി അൻവർ എംഎൽഎ രാജിവച്ചതിനെത്തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ