AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദി, ഇപ്പോള്‍ വര്‍ഗീയവാദി: വിഡി സതീശന്‍

VD Satheesan Criticizes CPM: വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് പിണറായി വിജയന്‍ 2009ല്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി പൂര്‍വകാല ബന്ധമുണ്ട്.

Nilambur By Election 2025: സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദി, ഇപ്പോള്‍ വര്‍ഗീയവാദി: വിഡി സതീശന്‍
വിഡി സതീശന്‍Image Credit source: Social Media
shiji-mk
Shiji M K | Published: 10 Jun 2025 14:12 PM

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചപ്പോള്‍ സിപിഎം അവരെ വര്‍ഗീയവാദിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദിയായിരുന്നുവെന്നും ഇപ്പോള്‍ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദിയായെന്നും വിഡി സതീശന്‍ പറഞ്ഞു.

വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് പിണറായി വിജയന്‍ 2009ല്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി പൂര്‍വകാല ബന്ധമുണ്ട്. അവരുടെ പിന്തുണ തേടിയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം മത്സരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നടക്കാനിരിക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ പിന്തുണ യുഎഡിഎഫിനുണ്ട്. അവരുടെ പിന്തുണ തങ്ങള്‍ സ്വീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ജമാഅത്തെ ഇസ്ലാമിയെ സിപിഎം നേതാക്കാള്‍ പുകഴ്ത്തി പറഞ്ഞ കാര്യങ്ങളും പ്രതിപക്ഷ നേതാവ് വായിച്ചു.

പിഡിപിയുടെ പിന്തുണയും സിപിഎമ്മിന് കിട്ടിയിട്ടുണ്ട്. അക്കാര്യത്തില്‍ അവര്‍ക്ക് യാതൊരു വിഷമവുമില്ല. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. ജമാഅത്തെ ഇസ്ലാമി തങ്ങള്‍ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുകയും അത് തങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അവരുടെ നിരുപാധികമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

Also Read: AK Saseendran: ഗൂഢാലോചന എന്ന് ഞാന്‍ പറഞ്ഞിട്ടേ ഇല്ല; പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് സംശയം: എകെ ശശീന്ദ്രന്‍

ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ച കാലത്ത് തങ്ങള്‍ അവരെ മതരാഷ്ട്രവാദികളെന്ന് വിളിച്ചിട്ടില്ല. അത്തരത്തിലൊരു നിലപാട് അവര്‍ സ്വീകരിക്കുന്നുമില്ല. ജമാഅത്തെ നേതാക്കളെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അത്തരമൊരു ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.