AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur Byelection Result 2025: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു

Nilambur By-Election Result 2025 Updates: വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ‘സെമി ഫൈനൽ’ പോരാട്ടമായി കാണുന്നതിനാൽ എൽഡിഎഫിനും, യുഡിഎഫിനും ഒരുപോലെ നിർണായകമാണ് തിരഞ്ഞെടുപ്പു ഫലം. 75.27 ശതമാനമായിരുന്നു പോളിങ്. ഭേദപ്പെട്ട പോളിം​ഗായതിനാൽ വലിയ പ്രതീക്ഷയോടെയാണ് മുന്നണികൾ കാണുന്നത്.

neethu-vijayan
Neethu Vijayan | Updated On: 23 Jun 2025 15:25 PM
Nilambur Byelection Result 2025: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
Nilambur Byelection Result 2025

കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിരമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി ആര്യാടൻ ഷൗക്കത്ത്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ‘സെമി ഫൈനൽ’ പോരാട്ടമായി കാണുന്നതിനാൽ എൽഡിഎഫിനും, യുഡിഎഫിനും ഒരുപോലെ നിർണായകമാണ് തിരഞ്ഞെടുപ്പു ഫലം. പി വി അൻവർ എത്ര വോട്ട് പിടിക്കുമെന്നതും ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ കേരളം ഉറ്റുനോക്കുന്ന കാര്യമാണ്. 75.27 ശതമാനമായിരുന്നു പോളിങ്. ഭേദപ്പെട്ട പോളിം​ഗായതിനാൽ വലിയ പ്രതീക്ഷയോടെയാണ് മുന്നണികൾ കാണുന്നത്.

 

 

 

 

LIVE NEWS & UPDATES

The liveblog has ended.
  • 23 Jun 2025 03:25 PM (IST)

    PV Anvar: കരുത്തോടെ പിവി അന്‍വര്‍

    നിലമ്പൂരില്‍ രാഷ്ട്രീയ പ്രസക്തി തെളിയിച്ച് പി.വി. അന്‍വര്‍. അന്‍വര്‍ ലക്ഷ്യമിടുന്നത് യുഡിഎഫ് പ്രവേശനം ? READ MORE

  • 23 Jun 2025 02:24 PM (IST)

    LDF: തുടര്‍തോല്‍വികളുടെ സമ്മര്‍ദ്ദത്തില്‍ എല്‍ഡിഎഫ്‌

    ഉപതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വികള്‍ ഇടതുപക്ഷത്തെ അലോസരപ്പെടുത്തുന്നു. നിരാശയിലാണ് പ്രവര്‍ത്തകര്‍ READ MORE

  • 23 Jun 2025 01:06 PM (IST)

    പി വി അൻവർ മാധ്യമങ്ങളെ കാണുന്നു

  • 23 Jun 2025 12:59 PM (IST)

    നിലമ്പൂരിന്റെ സ്നേഹത്തിന് ഹൃദയപൂർവ്വം… ഷൗക്കത്ത്

  • 23 Jun 2025 12:48 PM (IST)

    നന്ദി ഉണ്ടേ…!

  • 23 Jun 2025 12:17 PM (IST)

    വിവാദങ്ങളിൽ പിടികൊടുക്കാതെ ജനങ്ങളോടൊപ്പം നിന്നു- സ്വരാജ്

    വിവാദങ്ങളിൽ പിടികൊടുക്കാതെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അവരുമായി ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ നിരീക്ഷണം ഉണ്ടാകും. ഈ തെരഞ്ഞെടുപ്പിൽ ഉൾകൊണ്ട പാഠങ്ങൾ മനസ്സിലാക്കി ഇനുയുള്ള ദിവസങ്ങളിൽ നീങ്ങുമെന്നും സ്വരാജ്.

  • 23 Jun 2025 12:11 PM (IST)

    സ്വന്തം ബൂത്തിലും അടിപതറി സ്വരാജ്

    40 വോട്ടുകൾക്ക് സ്വന്തം ബൂത്തിൽ അടിപതറി എൽഡിഎഫ് സ്ഥാനാൽത്ഥി സ്വരാജ്.

  • 23 Jun 2025 12:09 PM (IST)

    ആര്യാടന് മിന്നും വിജയം

    10000ത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

  • 23 Jun 2025 12:05 PM (IST)

    യുഡിഎഫ് ജനഹൃദയം കവരും…!

  • 23 Jun 2025 12:03 PM (IST)

    ‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ’; വി.വി.പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്

  • 23 Jun 2025 11:56 AM (IST)

    അൻവറിൻ്റെ വോട്ടുനില

    ഇനി എണ്ണാനുള്ള 15000 ത്തോളം വോട്ടുകൾ. പി വി അൻവറിൻ്റെ വോട്ടുനില ഉറ്റുനോക്കി കേരളം. നിലവിൽ 17874 വോട്ടുകളാണ് അൻവർ നേടിയിരിക്കുന്നത്.

  • 23 Jun 2025 11:50 AM (IST)

    ഷൗക്കത്തിൻ്റെ ലീഡ് 11000 കടന്നു

    ആര്യാടൻ ഷൗക്കത്ത് 11,670 വോട്ടിന് മുന്നിൽ.

     

  • 23 Jun 2025 11:33 AM (IST)

    പ്രതീക്ഷിച്ചതിലും അപ്പുറം ഒന്നും നടന്നിട്ടില്ല- ആര്യാടൻ ഷൗക്കത്ത്

    പ്രതീക്ഷിച്ചതിലും അപ്പുറം ഒന്നും നടന്നിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കഴിഞ്ഞ ഒമ്പത് കൊല്ലം അവ​ഗണനയേറ്റ നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണിത്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്കും യുഡിഎഫ് നേതാക്കൾക്കും, എല്ലാ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി ആര്യാടൻ ഷൗക്കത്ത്.

  • 23 Jun 2025 11:32 AM (IST)

    ‘ശക്തമായ ഭരണ വിരുദ്ധ വികാരം’;രമേശ് ചെന്നിത്തല

    ‘ശക്തമായ ഭരണ വിരുദ്ധ വികാരം. ഇത് സെമി ഫൈനലായിരുന്നു. അതില്‍ ഞങ്ങള്‍ വിജയിച്ചു. ഇനി ഫൈനലാണ് ”. രമേശ് ചെന്നിത്തല

  • 23 Jun 2025 11:18 AM (IST)

    നിലമ്പൂരിൽ യുഡിഎഫിന് മിന്നും വിജയം

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

  • 23 Jun 2025 11:15 AM (IST)

    ഷൗക്കത്തിൻ്റെ ലീഡ് 10000 കടന്നു

    ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് 10000 കടന്നു

     

     

  • 23 Jun 2025 10:58 AM (IST)

    പോത്തുകല്ല് ലീഡ് ഉയർത്തി യുഡിഎഫ്

    എം സ്വരാജിന്റെ സ്വന്തം സ്ഥലവും വിഎസ് ജോയിയുടെ പ്രവര്‍ത്തന മേഖലയുമായ പോത്തുകല്ലിൽ യുഡിഎഫിന് 128 വോട്ടുകളുടെ ലീഡ്

  • 23 Jun 2025 10:49 AM (IST)

    നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നു- രാഹുൽ മാങ്കൂട്ടത്തിൽ

  • 23 Jun 2025 10:41 AM (IST)

    ലീഡ് 6000 കടന്നു

    ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് 6000 കടന്നു

  • 23 Jun 2025 10:37 AM (IST)

    ഒമ്പതാം റൗണ്ടില്‍ എല്‍ഡിഎഫിന്റെ ലീഡ്‌

    എല്‍ഡിഎഫ് സ്വാധീന മേഖലയായ പോത്തുകല്ലില്‍ എം സ്വരാജിന് ലീഡ്

  • 23 Jun 2025 10:29 AM (IST)

    പിണറായിസത്തിനെതിരെയുള്ള വോട്ട് പിടിച്ചു- അൻവർ

    പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചത്. യുഡിഎഫിൻ്റെ വോട്ട് പിടിച്ചിട്ടില്ലെന്ന് പി വി അൻവർ മാധ്യമങ്ങളോട്.

  • 23 Jun 2025 10:15 AM (IST)

    വാതില്‍ കൊട്ടി അടച്ചിട്ടില്ല!

    പിവി അൻവറിന് മുന്നില്‍ വാതില്‍ കൊട്ടി അടച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

  • 23 Jun 2025 10:13 AM (IST)

    അമരത്ത് ആര്യാടൻ

    നിലമ്പൂരിൽ യുഡിഎഫ് വിജയിത്തിലേക്കോ? നിലവിലെ ട്രെൻഡ് തുടരുമ്പോൾ നിലമ്പൂരിൻ്റെ എംഎൽഎ സീറ്റ് ആര്യാടൻ ഷൗക്കത്തിനാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്.

  • 23 Jun 2025 10:07 AM (IST)

    ആഹ്ലാദ പ്രകടനം നടത്തി യുഡിഎഫ് പ്രവർത്തകർ

    ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില ഉയർന്നതോടെ നിലമ്പൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി യുഡിഎഫ് പ്രവർത്തകർ.

  • 23 Jun 2025 10:02 AM (IST)

    നിലമ്പൂർ വോട്ട് നില ഇപ്രകാരം

    വോട്ടെണ്ണൽ എട്ടാം റൗണ്ടിലേക്ക് കടക്കുന്നു. എൽഡിഎഫിന് ഏറെ പ്രതീക്ഷയുള്ള പോത്തുകലില്ലേക്ക്.

    യുഡിഎഫ് -28344

    എൽഡിഎഫ് -23188

    അൻവർ- 8961

    ബിജെപി -3317

  • 23 Jun 2025 09:54 AM (IST)

    ഇഞ്ചോടിഞ്ച് പോരാട്ടം!

    നിലമ്പൂരിൽ ലീഡ് നില ഉയർത്തി അര്യാടൻ ഷൗക്കത്ത്. മുന്നിൽ യുഡിഎഫ്, രണ്ടാം സ്ഥാനത്ത് എൽഡിഎഫ്, മൂന്നാം സ്ഥാനത്താണ് അൻവർ.

  • 23 Jun 2025 09:39 AM (IST)

    ഷൗക്കത്തിൻ്റെ ലീഡ് നില ഉയരുന്നു

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് നില ഉയരുന്നു. മൂത്തേടത്ത് പഞ്ചായത്തിൽ യുഡിഎഫ് വോട്ട് ചോർന്നില്ലെന്ന് തന്നെയാണ് വോട്ട് നില വ്യക്തമാക്കുന്നത്.

     

  • 23 Jun 2025 09:37 AM (IST)

    ലീഡ് 4,000 പിന്നിട്ടു

    ഷൗക്കത്തിന്റെ ലീഡ് 4,000 പിന്നിട്ടു. 4,235 വോട്ടിന്റെ ലീഡ്.

  • 23 Jun 2025 09:31 AM (IST)

    നിലമ്പൂരിലെ ലീഡ് നില

  • 23 Jun 2025 09:29 AM (IST)

    അഞ്ചാം റൗണ്ടും പൂർത്തിയായി

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ആവേശത്തോടെ ആഞ്ചാം റൗണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. ഇതുവരെയുള്ളതിൽ ആര്യാടൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

  • 23 Jun 2025 09:25 AM (IST)

    കളറില്ലാതെ ഷൗക്കത്ത്; തിരിച്ചടി നൽകിയത് പിവി അൻവർ

    തുടക്കം മുതൽ മുന്നിട്ടുനിൽക്കുകയാണെങ്കിലും യുഡിഎഫിൻ്റെ ആര്യാടൻ ഷൗക്കത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പിവി അൻവർ പലയിടത്തും വോട്ട് മറിച്ചു എന്നാണ് കണക്കുകൂട്ടൽ.

  • 23 Jun 2025 09:09 AM (IST)

    യുഡിഎഫ് കുതിപ്പ്

    വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് കുതിപ്പ് തുടരുന്നു.

    നിലവിലെ വോട്ടുനില

    എൽഡിഎഫ് 9657

    യുഡിഎഫ് 11110

    അൻവർ 4119

    ബിജെപി 1464

  • 23 Jun 2025 08:58 AM (IST)

    Nilambur By-Poll Counting Update: വോട്ട് കൂടുന്നു

    ആദ്യ രണ്ട് റൗണ്ടിലും യുഡിഎഫ് മുന്നിൽ. മൂന്നാം റൗണ്ട് എണ്ണി തുടങ്ങി. നിലവിലെ ട്രെൻഡ് യുഡിഎഫിന് അനുകൂലമാണ്.

  • 23 Jun 2025 08:54 AM (IST)

    Nilambur By-Election 2025: ആര്യാടൻ ഷൗക്കത്ത് മുന്നിൽ

    1368 വോട്ടിന് ആര്യാടൻ ഷൗക്കത്ത് മുന്നിൽ, മൂന്നാം റൗണ്ടിൽ പ്രതീക്ഷ അർപ്പിച്ച് എൽഡിഎഫ്

  • 23 Jun 2025 08:50 AM (IST)

    നിലവിലെ വോട്ടുനില

    യുഡിഎഫ്- 7683

    എൽഡിഎഫ്- 6440

    ഐഎൻഡി- 2886

    എൻഡിഎ- 1117

     

  • 23 Jun 2025 08:50 AM (IST)

    ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് ആയിരം കടന്നു

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് ആയിരം കടന്നു. 1243 ആണ് അദ്ദേഹത്തിൻ്റെ നിലവിലെ ലീഡ് നില.

  • 23 Jun 2025 08:45 AM (IST)

    യുഡിഎഫിന് പ്രതീക്ഷിക്കാമോ?

    നിലവിലെ വോട്ടുനില യുഡിഎഫിന് പ്രതീക്ഷിക്കാമോ? അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുന്നു.

  • 23 Jun 2025 08:40 AM (IST)

    നിലമ്പൂരിൽ പോരാട്ടം തുടരുന്നു

    കേരളം ഉറ്റുനോക്കുന്ന നിരമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം തുടരുന്നു. നിലവിലെ വോട്ടെണ്ണലിൽ യുഡിഎഫാണ് മുന്നിൽ.

  • 23 Jun 2025 08:36 AM (IST)

    ലീഡ് നില താഴുന്നു

    ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില താഴുന്നു

  • 23 Jun 2025 08:31 AM (IST)

    നിലവിലെ കണക്കുകൾ

    യുഡിഎഫ്- 3614

    എൽഡിഎഫ്- 3165

    ഐഎൻഡി-1588

    എൻഡിഎ- 400

  • 23 Jun 2025 08:29 AM (IST)

    വോട്ടുപിടിച്ച് അൻവർ

    ആദ്യമണിക്കൂറിലെ ഫല സൂചനകളിൽ വോട്ടുപിടിച്ച് പിവി അൻവർ. മൂന്നാം സ്ഥാനത്താണ് നിലവിൽ അൻവർ.

  • 23 Jun 2025 08:22 AM (IST)

    Nilambur By-Poll Counting Update: ജനവിധി ആർക്കൊപ്പം?

    നിലവിൽ എണ്ണുന്നത് വഴിക്കടവിലെ തണ്ണികടവ് മേഖലയിലെ വോട്ട്.

    എൽഡിഎഫ്- 128

    യുഡിഎഫ്- 524

    ബിജെപി -15

  • 23 Jun 2025 08:17 AM (IST)

    പ്രതീക്ഷയോടെ യുഡിഎഫ്

    തപാൽ വോട്ടിലും ഇവിഎമ്മിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ.

  • 23 Jun 2025 08:16 AM (IST)

    ആവേശത്തോടെ

    ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആവേശത്തോടെ യുഡിഎഫ് പ്രവർത്തകർ.

     

  • 23 Jun 2025 08:12 AM (IST)

    ആര്യാടൻ ഷൗക്കത്ത് മുന്നിൽ

    പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അനുകൂലം. 201 വോട്ടുകൾക്ക് മുന്നിൽ

  • 23 Jun 2025 08:08 AM (IST)

    Nilambur By-Election Result: കണ്ണും നട്ട് കേരളം

    വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് ഫലങ്ങളായിരിക്കും.

  • 23 Jun 2025 08:01 AM (IST)

    വോട്ടെണ്ണൽ ആരംഭിച്ചു

    കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിരമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു.

  • 23 Jun 2025 07:48 AM (IST)

    പ്രതീക്ഷയോടെ മുന്നണികൾ

    മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ മണ്ഡലം നിലനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. പി വി അൻവർ പിടിക്കുന്ന വോട്ടുകളും ഇരുമുന്നണികൾക്കും നിർണായകമാണ്.

  • 23 Jun 2025 07:44 AM (IST)

    Kerala By Election Result 2025: സ്ട്രോംഗ് റൂം തുറന്നു

    നിലമ്പൂരിൽ സ്ട്രോംഗ് റൂം തുറന്നു

  • 23 Jun 2025 07:40 AM (IST)

    വിധിയറിയാൻ മിനിറ്റുകൾ മാത്രം

    ജനവിധി അറിയാൻ മിനിറ്റുകൾ മാത്രം. ഇന്ന് രാവിലെ ജില്ലാ കളക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അടക്കം വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയിരുന്നു.

  • 23 Jun 2025 07:29 AM (IST)

    സ്ട്രോംങ് റൂം തുറന്നു

    നിലമ്പൂരിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നു. വോട്ടെണ്ണൽ കൃത്യം എട്ടിന് ആരംഭിക്കും.

  • 23 Jun 2025 07:20 AM (IST)

    പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും മനസിലായിക്കാണും!

  • 23 Jun 2025 07:10 AM (IST)

    വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം

  • 23 Jun 2025 07:06 AM (IST)

    സർവീസ് വോട്ടുകൾ

    അതേസമയം ഇന്ന് എട്ടുവരെ സർവീസ് വോട്ടുകൾ സ്വീകരിക്കുന്നതാണ്. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും.

  • 23 Jun 2025 06:55 AM (IST)

    Nilambur By-Election: മത്സരരംഗത്ത് 10 സ്ഥാനാർഥികൾ

    യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി. വി അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് നിലമ്പൂരിലെ മണ്ണിൽ മത്സരരംഗത്തുള്ളത്.

  • 23 Jun 2025 06:45 AM (IST)

    പ്രതീക്ഷയോടെ പിവി അന്‍വർ

    എട്ടരയോടെ വഴിക്കടവില്‍നിന്നാകും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ട്രെന്‍ഡ് പുറത്തുവരിക. 46 ബൂത്തുകളാണ് വഴിക്കടവിലുള്ളത്. പിവി അന്‍വറിനെ സംബന്ധിച്ച് നിർണായക സ്ഥലമാണിത്.

  • 23 Jun 2025 06:35 AM (IST)

    Nilambur By-Election Result: നിര്‍ണായക വിധിയെഴുത്ത്

    നിലമ്പൂരിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം രാവിലെ 7.30 ഓടെ തുറക്കും. എല്‍ഡിഎഫിനും, യുഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ് ഇന്നത്തെ തിരഞ്ഞെടുപ്പു ഫലം.

  • 23 Jun 2025 06:25 AM (IST)

    Nilambur By-Poll Counting Update: 263 പോളിം​ഗ് സ്റ്റേഷനുകൾ

    മൊത്തം 263 പോളിം​ഗ് സ്റ്റേഷനുകളാണ് നിലമ്പൂരിലുള്ളത്. ആകെ മൊത്തം 1,76,070 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 1403 പോസ്റ്റല്‍വോട്ടുകളാണുള്ളത്.

  • 23 Jun 2025 06:14 AM (IST)

    Nilambur By-Poll Result: ആദ്യം പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് ഫലം

    വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് ഫലങ്ങളായിരിക്കും. 19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകള്‍ ഉണ്ടാകും.

  • 23 Jun 2025 06:06 AM (IST)

    Nilambur By-Election Result: വോട്ടെണ്ണൽ എപ്പോൾ?

    കഴിഞ്ഞ 19നാണ് നിരമ്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. 75.27 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. രാവിലെ എട്ടുമണിയോടെയാണ് വോട്ട് എണ്ണിത്തുടങ്ങും. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും.

Published On - Jun 23,2025 6:00 AM