Nilambur By-Election Result 2025: ഭരണ വിരുദ്ധ വികാരം പ്രകടം, അൻവർ വിഷയം യുഡിഎഫ് ചർച്ച ചെയ്യട്ടെ; പി കെ കുഞ്ഞാലിക്കുട്ടി

P K Kunhalikutty About PV Anvar: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണ്. നിലമ്പൂരിൽ ഒരു വോട്ടിന് യുഡിഎഫ് ജയിച്ചാൽ പോലും അത് ഭരണവിരുദ്ധ വികാരമാണെന്ന് ഉറപ്പിക്കാം. കാരണം കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ മണ്ഡലമാണിത്. അവിടെയാണ് ഈ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്.

Nilambur By-Election Result 2025: ഭരണ വിരുദ്ധ വികാരം പ്രകടം, അൻവർ വിഷയം യുഡിഎഫ് ചർച്ച ചെയ്യട്ടെ; പി കെ കുഞ്ഞാലിക്കുട്ടി

P K Kunhalikutty , Pv Anvar

Published: 

23 Jun 2025 11:47 AM

മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗിൻ്റെ ആദ്യം പ്രതികരണം. പിവി അൻവറിന്റെ വോട്ട് നില ശ്രദ്ധിക്കുന്നുണ്ടെന്നും അക്കാര്യം യുഡിഎഫ് തന്നെ ചർച്ച ചെയ്യട്ടേയെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. നിലമ്പൂരിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉയർത്തി വിജയം ഉറപ്പിച്ചിരിക്കുകയാണ്. അൻവറുണ്ടാക്കിയ മുന്നേറ്റവും ശ്രദ്ധിക്കുന്നുണ്ട്. അൻവർ വിഷയം ഇനി യുഡിഎഫ് ചർച്ച ചെയ്യട്ടേ. ഞാനായിട്ട് പറയേണ്ടതല്ലല്ലോയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണ്. നിലമ്പൂരിൽ ഒരു വോട്ടിന് യുഡിഎഫ് ജയിച്ചാൽ പോലും അത് ഭരണവിരുദ്ധ വികാരമാണെന്ന് ഉറപ്പിക്കാം. കാരണം കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ മണ്ഡലമാണിത്. അവിടെയാണ് ഈ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. അത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

അതേസമയം വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് നില ഉയർത്തിപിടിച്ചുകൊണ്ടാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചിരിക്കുന്നത്. 62224 വോട്ടുകളാണ് ഇതുവരെ ആര്യാടൻ നേടിയിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം യുഡിഎഫ് നിലമ്പൂർ പിട്ടിച്ചടക്കിയതിൻ്റെ ആഹ്ലാദപ്രകടനമാണ് സംസ്ഥാനമൊട്ടാകെ കാണാൻ കഴിയുന്നത്.

അതിനിടെ താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പിവി അൻവർ വ്യക്തമാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 13,000ത്തിലേറെ വോട്ട് നേടിയാണ് അൻവർ സാന്നിധ്യമറിയിച്ചിരിക്കുന്നത്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും അൻവർ വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും