PV Anvar: നിലമ്പൂരിൽ പിവി അൻവറും മത്സരരംഗത്തേക്ക്; ഘടകകക്ഷി ആക്കിയില്ലെങ്കിൽ മത്സരിക്കാൻ തീരുമാനം

PV Anvar To Contest In Nilampur By Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മത്സരരംഗത്തേക്ക്. തൃണമൂൽ കോൺഗ്രസിനെ ഘടകക്ഷിയാക്കിയെന്ന യുഡിഎഫ് നിലപാട് പുനപരിശോധിക്കാനാണ് പുതിയ നീക്കം.

PV Anvar: നിലമ്പൂരിൽ പിവി അൻവറും മത്സരരംഗത്തേക്ക്; ഘടകകക്ഷി ആക്കിയില്ലെങ്കിൽ മത്സരിക്കാൻ തീരുമാനം

പിവി അൻവർ

Published: 

30 May 2025 06:36 AM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മത്സരിച്ചേക്കുമെന്ന് സൂചന. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കിൽ അൻവർ നിലമ്പൂരിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നാണ് വിവരം. തൃണമൂലിനെ ഘടകകക്ഷിയായി പരിഗണിക്കാനാവില്ല എന്ന യുഡിഎഫ് നിലപാടിൽ സമ്മർദ്ദം ചെലുത്താനാണ് പാർട്ടി തീരുമാനം. ഈ മാസം 29ന് മഞ്ചേരിയിൽ വച്ച് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വച്ചാണ് ഇത്തരത്തിൽ അഭിപ്രായമുയർന്നത്. 30ന് സംസ്ഥാന കമ്മറ്റി ചേർന്നാവും ഇതിൽ തീരുമാനമെടുക്കുക.

യുഡിഎഫ് നേതൃത്വവുമായി പലതവണ യോഗങ്ങൾ നടത്തിയിട്ടും തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷി ആക്കാൻ യുഡിഎഫ് സമ്മതിച്ചിരുന്നില്ല. ഈ തീരുമാനത്തിന് സമ്മർദ്ദമുണ്ടാക്കി ഘടകകക്ഷിയായി കയറിപ്പറ്റാനാണ് തൃണമൂലിൻ്റെ പുതിയ നീക്കം. ഘടകകക്ഷിയായി പ്രഖ്യാപിച്ചാൽ ആര്യാടൻ ഷൗക്കത്തല്ല, പാർട്ടി ഏത് സ്ഥാനാർത്ഥിയെ തീരുമാനിച്ചാലും അവർക്കായി തൃണമൂൽ പ്രവർത്തിക്കുമെന്ന് സംസ്ഥാന നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Also Read: Nilambur By Election 2025: ഡോ. ഷിനാസ് ബാബു പരിഗണനയിൽ; നിലമ്പൂരിലെ ഇടതുസ്ഥാനാർത്ഥിയെ നാളെ അറിയാം

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്വതന്ത്ര സ്ഥാനാർത്തിയെയാവും സിപിഎം പരിഗണിക്കുക എന്നതാണ് വിവരം. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണോ സ്വതന്ത്ര സ്ഥാനാർത്തിയെ വേണോ എന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പാർട്ടി സ്വതന്ത്രനായി മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയാവും മത്സരിക്കുക എന്ന സൂചനകളും പാർട്ടി നേതൃത്വം നൽകിയിരുന്നു. ഷിനാസല്ലെങ്കില്‍ ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. തോമസ് മാത്യുവിനെയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയെയുമൊക്കെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.

പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിൽ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് ഉൾപ്പെടെയുള്ള ചിലരാണ് പരിഗണനയിലുള്ളത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്, ഡിവൈഎഫ്‌ഐ നേതാവ് പി ഷബീര്‍ തുടങ്ങിയവർക്കും സാധ്യതയുണ്ട്. എന്നാൽ, സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് തന്നെയാണ് സാധ്യത എന്നാണ് വിവരം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും