Nilambur By Election 2025: ഡോ. ഷിനാസ് ബാബു പരിഗണനയില്‍; നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥിയെ നാളെ അറിയാം
Nilambur By Election 2025 LDF candidate: ഷിനാസ് സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. തോമസ് മാത്യുവിനെയാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. മുന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലിയുടെ പേരും പരിഗണിച്ചിരുന്നു
നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ, അതോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വേണോ എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥയായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ വ്യക്താക്കിയത്. ഇതോടെ സിപിഎം പരിഗണിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണെന്ന അഭ്യൂഹവും ശക്തമായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചാല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനാണ് സാധ്യത കൂടുതല്‍.
ഷിനാസുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി. ഷിനാസ് സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. തോമസ് മാത്യുവിനെയാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. മുന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലിയുടെ പേരും പരിഗണിച്ചിരുന്നു.




പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് അന്തിമ പരിഗണനയിലുള്ളത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, ഡിവൈഎഫ്‌ഐ നേതാവ് പി. ഷബീര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. പി.വി. അന്‍വറിനെച്ചൊല്ലിയുള്ള യുഡിഎഫിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതുകൊണ്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അല്‍പം വൈകിയാലും അത് ബാധിക്കില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.