Nimisha Priya Case : കാന്തപുരത്തിൻ്റെ പങ്കിനെ കുറിച്ച് ഒരു വിവരവുമില്ല; നിമിഷപ്രിയയ്ക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ്

Nimisha Priya Case Update : അഭിഭാഷകനെ ഉൾപ്പെടെ നിയമിച്ച കേന്ദ്രം നിമിഷപ്രിയയ്ക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി സുഹൃദ് രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

Nimisha Priya Case : കാന്തപുരത്തിൻ്റെ പങ്കിനെ കുറിച്ച് ഒരു വിവരവുമില്ല; നിമിഷപ്രിയയ്ക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ്

Kanthapuram Ap Aboobacker Musliyar, Nimisha Priya, Randhir Jaiswal

Published: 

17 Jul 2025 22:09 PM

ന്യൂ ഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. കേന്ദ്രത്തിൻ്റെ ഇടപെടൽ കൊണ്ടാണെന്ന് വിദേശകാര്യ വക്താവ് ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം വധശിക്ഷ നടപ്പാക്കുന്നത് നീട്ടാൻ കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പങ്കിനെ കുറിച്ച് ഒരു വിവരവും പങ്കുവെക്കാനില്ലയെന്നും രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ കുടുംബത്തിന് നിയമസഹായവും അതിനായി ഒരു അഭിഭാഷകനെ നിയമിച്ചിട്ടുണ്ട്. നിമിഷയുടെ മോചനത്തിനായി യെമനിലെ പ്രാദേശിക ഭരണകൂടവുമായിട്ടും കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായിട്ടും ചർച്ചകൾ തുടരുകയാണ്. ഇതിലൂടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടാൻ സാധിച്ചു. ഒപ്പം സുഹൃദ് രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയത് കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഇടപെടൽ കൊണ്ടാണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇക്കാര്യം കേരളത്തിലെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികൾ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ആ വാദങ്ങളെ എല്ലാം തള്ളി കളയുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രിലായം. യെമനിലെ സൂഫി പണ്ഡിതൻ വഴി കാന്തപുരം ചർച്ച നടത്തിയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയെന്നായിരുന്നു റിപ്പോർട്ടുകൾ.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്