Nimisha Priya Case: സിനിമയെ വെല്ലുന്ന നിമിഷ പ്രിയ കേസ് , “പെരുമഴക്കാലത്തിന്റെ ആവർത്തനം പോലെ സംഭവങ്ങൾ

Nimisha Priya Case and Perumazhakkalam movie: പെരുമഴക്കാലത്തിൽ കണ്ട ശുഭാപ്തി വിശ്വാസം യഥാർത്ഥ ജീവിതത്തിൽ പ്രായോഗികമാകുമോ എന്ന ആശങ്കയാണ് നിമിഷ പ്രിയയുടെ കേസ് ഉയർത്തുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരുട്ടറയിൽ കഴിയുന്ന ഒരു യുവതിക്ക് വേണ്ടിയുള്ള പ്രതീക്ഷ കെട്ടിടങ്ങാത്ത കുടുംബത്തിന്റെയും ബന്ധപ്പെട്ടവരുടെയും സഹായം ഇവിടെയും സിനിമയിലും ഒരുപോലെ കാണാം.

Nimisha Priya Case: സിനിമയെ വെല്ലുന്ന നിമിഷ പ്രിയ കേസ് , പെരുമഴക്കാലത്തിന്റെ ആവർത്തനം പോലെ സംഭവങ്ങൾ

Perumazhakkalam (1)

Updated On: 

15 Jul 2025 | 02:27 PM

പാലക്കാട്: ഗൾഫ് രാജ്യങ്ങളിൽ വധശിക്ഷ നേരിടുന്ന ഇന്ത്യൻ പൗരന്മാരുടെ ദുരിതവും അവരുടെ മോചനത്തിനായി നടക്കുന്ന ശ്രമങ്ങളും എക്കാലത്തും മലയാളികളെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. ഈ വിഷയം പലപ്പോഴും ചർച്ചയാകുമ്പോൾ മലയാള സിനിമയായ പെരുമഴക്കാലം ഓർമ്മയിൽ എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ കാര്യത്തിൽ സിനിമയെ വെല്ലുന്ന യാഥാർത്ഥ്യമാണ് മുന്നിലുള്ളത്.

 

സമാനതകളുടെയും വ്യത്യാസങ്ങളുടെയും കഥ

 

ഒരു വിദേശ രാജ്യത്ത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ നേരിടുന്ന ഇന്ത്യൻ പൗരൻ… ഇരയുടെ കുടുംബത്തിന്റെ മാപ്പും ബ്ലഡ് മണിയും നൽകി രക്ഷപ്പെടാനുള്ള സാധ്യത… തുടങ്ങിയ വിഷയങ്ങളിൽ പെരുമഴക്കാലം എന്ന സിനിമ നിമിഷാ പ്രിയയുടെ വിഷയവുമായി ഏറെ സാമ്യത പുലർത്തുന്നു

 

പെരുമഴക്കാലം

 

2004 പുറത്തിറങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിൽ സൗദി അറേബ്യയിൽ ആകസ്മികമായി ഒരാളെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ബർ (ദിലീപ്) എന്ന കഥാപാത്രത്തെയാണ് കാണിക്കുന്നത്. മരിച്ച രഘുരാമന്റെ (വിനീത്) ഭാര്യ ഗംഗ (കാവ്യ മാധവൻ ) മാപ്പപേക്ഷയിൽ ഒപ്പിട്ടാൽ മാത്രമേ അക്ബറിന് മോചനം ലഭിക്കൂ. ക്ഷമയുടെയും മാനുഷികമൂല്യങ്ങളുടെയും വലിയ സന്ദേശമാണ് ഈ ചിത്രം നൽകിയത്.

ഇരയുടെ കുടുംബത്തെ സ്വാധീനിച്ച് മാപ്പ് നേടാനുള്ള തീവ്രമായ ശ്രമങ്ങളും വൈകാരിക നിമിഷങ്ങളും ആണ് സിനിമയിലുള്ളത്. ഒടുവിൽ അക്ബർ രക്ഷപ്പെടുന്നിടത്ത് കഥ പൂർണമാകുന്നു. നിമിഷ പ്രിയയുടേതിന് സമാനമായി ശരിയത്ത് നിയമവും വധശിക്ഷയ്ക്ക് വിധിക്കലും മാപ്പും എല്ലാം ഇതിലും പ്രധാന വിഷയമാണ്.

 

നിമിഷ പ്രിയയുടെ കഥ

 

നിമിഷ പ്രിയയുടെ കാര്യത്തിൽ യാഥാർത്ഥ്യം ഏറെ കഠിനമാണ്. 2017 ൽ യമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ലൈംഗിക പീഡനത്തിനു ഇരയായിരുന്നുവെന്നും പാസ്പോർട്ട് തിരികെ ലഭിക്കുന്നതിനായി മയക്കുമരുന്ന് നൽകിയപ്പോൾ അമിത അളവായതു കാരണം മരണം സംഭവിച്ചതാണെന്നും നിമിഷാപ്രിയ വാദിക്കുന്നു. എന്നാൽ യമൻ കോടതി ഈ വാദം തള്ളി വധശിക്ഷ വിധിച്ചു.

പെരുമഴക്കാലത്തിൽ കണ്ട ശുഭാപ്തി വിശ്വാസം യഥാർത്ഥ ജീവിതത്തിൽ പ്രായോഗികമാകുമോ എന്ന ആശങ്കയാണ് നിമിഷ പ്രിയയുടെ കേസ് ഉയർത്തുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരുട്ടറയിൽ കഴിയുന്ന ഒരു യുവതിക്ക് വേണ്ടിയുള്ള പ്രതീക്ഷ കെട്ടിടങ്ങാത്ത കുടുംബത്തിന്റെയും ബന്ധപ്പെട്ടവരുടെയും സഹായം ഇവിടെയും സിനിമയിലും ഒരുപോലെ കാണാം. ഇപ്പോൾ വിധി മരവിപ്പിച്ച തോടുകൂടി അതിനുള്ള പ്രതീക്ഷകൾ ഉയരുകയാണ്. സിനിമയിലെ ഇതുപോലെ കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ട നിമിഷ പ്രിയ നാട്ടിൽ എത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം

 

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്