AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fetus Death: കോഴിക്കോട് ഒമ്പത് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Nine month old fetus dies in Kozhikode: ഫറോക്ക് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒമ്പത് മാസം പ്രായമുള്ള ​ഗർഭസ്ഥ ശിശുവാണ് മരിച്ചത്. മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

Fetus Death: കോഴിക്കോട് ഒമ്പത് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
പ്രതീകാത്മക ചിത്രംImage Credit source: Freepik
Nithya Vinu
Nithya Vinu | Updated On: 18 May 2025 | 12:59 PM

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ​ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. ഫറോക്ക് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒമ്പത് മാസം പ്രായമുള്ള ​ഗർഭസ്ഥ ശിശുവാണ് മരിച്ചത്.

പ്രസവത്തിനായി, മേയ് 22-ന് അഡ്മിറ്റ് ആകാനായിരുന്നു അശ്വതിയോട് പറഞ്ഞിരുന്നത്. എന്നാല്‍, നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അശ്വതി ആശുപത്രിയില്‍ എത്തിയെങ്കിലും വയറ് കഴുകിയശേഷം പ്രശ്‌നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.

എന്നാൽ ഞായറാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയപ്പോഴാണ് അശ്വതി വീണ്ടും ആശുപത്രിയില്‍ എത്തി. തുടർന്ന് ലേബര്‍ റൂമില്‍ പരിശോധന നടത്തി കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിന്നീട് കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ആശുപത്രിയില്‍ അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ ആരും എത്തിയില്ലെന്നും കുഞ്ഞിന്റെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്നും ബന്ധുക്കൾ ആരോപിച്ചു.