Idukki POCSO Case: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; ഗർഭം ധരിച്ചത് പതിനാലുകാരനിൽ നിന്ന്

Ninth Standard Girl Gives Birth to Child in Idukki: വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി.

Idukki POCSO Case: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; ഗർഭം ധരിച്ചത് പതിനാലുകാരനിൽ നിന്ന്

Representational Image

Updated On: 

31 Jan 2025 00:04 AM

ഇടുക്കി: ഇടുക്കിയിലെ ഹൈറേഞ്ചിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകി. കട്ടപ്പനയിലെ ആശുപത്രിയിൽ വെച്ചാണ് പതിനാലുകാരി ആൺ കുഞ്ഞിനെ പ്രസവിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയുടെ അച്ഛനും അമ്മയും കഴിഞ്ഞ ഏതാനും നാളുകളായി അകന്നു കഴിയുകയായിരുന്നു. അതിനാൽ അച്ഛനൊപ്പം ആയിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.  എന്നാൽ, അവധികാലത്ത് കുട്ടി അമ്മയുടെ വീട്ടിൽ പോയി. അവിടെ വെച്ച് വീടിന് സമീപം താമസിക്കുന്ന പതിനാലുകാരനിൽ നിന്നാണ് പീഡനം ഉണ്ടായതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ALSO READ: ആൺസുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം; ആക്രമണം സംശയരോഗത്തെ തുടർന്ന്

അതേസമയം, ചോറ്റാനിക്കരയിൽ ആൺസുഹ‍ൃത്തിൽ നിന്ന് ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നില അതീവ ​ഗുരുതരമായി തന്നെ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് തുടരുന്നത്. തലച്ചോറിന് ​ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനുവരി 26ന് ഉച്ചയ്ക്കാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്.

തർക്കമുണ്ടായതിനെ തുടർന്ന് സുഹൃത്തായ അനൂപ് എന്ന യുവാവ് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഭിത്തിയിൽ ഇടിക്കുകയും, ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഷാൾ ഇയാൾ മുറിച്ചു. ഇതിന് ശേഷവും അയാൾ കുട്ടിയെ ഉപദ്രവിച്ചതായി പോലീസ് പറയുന്നു. പെൺകുട്ടിയുമായി നല്ല സൗഹൃദത്തിൽ ആയിരുന്ന ഇയാളുടെ സംശയ രോഗമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതി അനൂപിനെ പോലീസിൽ കസ്റ്റഡിയിൽ എടുത്തു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും