Nipah Virus Kerala: നിപ ഭീതിയിൽ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേര്‍, പാലക്കാട് 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍

പാലക്കാട് ജില്ലയിൽ 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ ഏ‍ർപ്പെടുത്തിയതായി ജില്ലാ കളക്ടർ പ്രിയങ്ക ജി അറിയിച്ചു. ജില്ലയിലുള്ളവർ മുഴുവനും മാസ്ക് ധരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

Nipah Virus Kerala:  നിപ ഭീതിയിൽ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേര്‍, പാലക്കാട് 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍

Nipah Virus

Published: 

14 Jul 2025 | 09:48 PM

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ രണ്ടാമത്തെ നിപ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടിക പുറത്തുവിട്ടു. പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സിസിടിവി ഉൾപ്പെടെയുള്ള വിവിരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. ഈ പ്രദേശത്ത് ഫീൽഡ് തല പ്രവർത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

ഇതിനു പുറമെ ജില്ലയിൽ 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ ഏ‍ർപ്പെടുത്തിയതായി ജില്ലാ കളക്ടർ പ്രിയങ്ക ജി അറിയിച്ചു. പാലക്കാട് ജില്ലയിലുള്ളവർ മുഴുവനും മാസ്ക് ധരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.അതേസമയം പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു. ഇവരെ പാലക്കാട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Also Read:യുഎസ് ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി നാളെ എത്തും

സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയിൽ ആയതോടെ വിവിധ ജില്ലകളിലായി 609 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.  മലപ്പുറം ജില്ലയില്‍ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതിലെ 112 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറത്ത് എട്ട് പേരാണ് ഐസിയു ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ച് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ