AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nipah Outbreak Kerala: നിപ സമ്പർക്കപ്പട്ടികയിൽ 425 പേർ, ഏറ്റവും കൂടുതൽ പേർ മലപ്പുറത്ത് , പാലക്കാടും കോഴിക്കോടും തൊട്ടു പിന്നാലെ

Kerala on High Alert as Contact List Reaches : ആരോഗ്യ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു സ്ഥിതിഗതികൾ വിലയിരുത്തി. കേരളം അതീവ ജാഗ്രതയിലാണ്.

Nipah Outbreak Kerala: നിപ സമ്പർക്കപ്പട്ടികയിൽ 425 പേർ, ഏറ്റവും കൂടുതൽ പേർ മലപ്പുറത്ത് , പാലക്കാടും കോഴിക്കോടും തൊട്ടു പിന്നാലെ
Nipah KeralaImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 05 Jul 2025 21:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ഭീഷണിയെ തുടർന്ന് ആകെ 425 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളവർ കൂടുതലും.

 

ജില്ലാ തിരിച്ചുള്ള കണക്കുകൾ

 

  • മലപ്പുറം: 228 പേർ സമ്പർക്കപ്പട്ടികയിൽ, 12 പേർ ചികിത്സയിൽ, 5 പേർ ഐസിയുവിൽ. ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
  • പാലക്കാട്: 110 പേർ സമ്പർക്കപ്പട്ടികയിൽ, ഒരാൾ ഐസൊലേഷനിൽ ചികിത്സയിൽ. ഇവിടെ 61 ആരോഗ്യ പ്രവർത്തകരും സമ്പർക്കപ്പട്ടികയിലുണ്ട്.
  • കോഴിക്കോട്: 87 പേർ സമ്പർക്കപ്പട്ടികയിൽ. ഇവർ എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.

 

Also read – കേരളത്തിൽ മുഹറം അവധി തീരുമാനം ആയി, ഞായറാഴ്ച ഉറപ്പിച്ച

പ്രധാന നിർദ്ദേശങ്ങൾ

 

  • രോഗബാധിത പ്രദേശങ്ങളിൽ പനി സർവൈലൻസ് ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
  • സമ്പർക്കപ്പട്ടികയിലുള്ളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കും.
  • പാലക്കാട്ടെ സമ്പർക്കപ്പട്ടികയിലുള്ളവരെ അതത് സ്ഥലങ്ങളിൽ തന്നെ ഐസൊലേറ്റ് ചെയ്യാനും സാമ്പിളുകൾ മാത്രം പരിശോധനയ്ക്ക് അയക്കാനും നിർദ്ദേശിച്ചു.
  • നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
  • കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
  • രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു സ്ഥിതിഗതികൾ വിലയിരുത്തി. കേരളം അതീവ ജാഗ്രതയിലാണ്.