Nipah Virus: നിപ ഭീതിയില്‍ സംസ്ഥാനം: മാസ്‌ക് ഇല്ലാതെ പുറത്ത് പോവരുത്, പാണ്ടിക്കാടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത നിര്‍ദേശം

Nipah virus in Malappuram: രോഗചികിത്സ നിര്‍ണയിക്കുന്നതിനായി മോണോക്ലോണല്‍ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ എം എസ് സി സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Nipah Virus: നിപ ഭീതിയില്‍ സംസ്ഥാനം: മാസ്‌ക് ഇല്ലാതെ പുറത്ത് പോവരുത്, പാണ്ടിക്കാടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത നിര്‍ദേശം

Social Media

Updated On: 

20 Jul 2024 | 08:30 PM

മലപ്പുറം: സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രോഗബാധ സംശയത്തെ തുടര്‍ന്ന് നിപ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ നടക്കുന്നുണ്ട്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?

പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. രോഗം കണ്ടെത്തിയ പാണ്ടിക്കാടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. മലപ്പുറം പിഡബ്‌ള്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് തുറന്നത്. 0483-2732010 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Also Read: Nipah at Kerala : വീണ്ടും നിപ ഭീതി പടരുന്നു; കോഴിക്കോട് 14കാരന് രോ​ഗം സ്ഥിരീകരിച്ചു

രോഗചികിത്സ നിര്‍ണയിക്കുന്നതിനായി മോണോക്ലോണല്‍ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ എം എസ് സി സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജീകരിച്ചിട്ടുണ്ട്. കൂടാതെ ആറ് ബെഡുള്ള ഐസിയുവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്