Nipah: നിപ രോഗിയുടെ നില ഗുരുതരം; മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി
Nipah Patient Receives Monoclonal Antibodies: തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക ഐസലേഷനിൽ വെന്റിലേറ്ററിലാണ് രോഗി നിലവിൽ. കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് രോഗിക്ക് മോണോക്ലോണല്‍ ആന്റി ബോഡി നൽകാൻ തീരുമാനിച്ചത്.

Nipah Virus
മലപ്പുറം: മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച രോഗിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 വയസ്സുകാരിക്കാണ് കഴിഞ്ഞ ദിവസം നിപ്പ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് പുണെയിൽ നിന്നെത്തിച്ച മോണോക്ലോണൽ ആന്റി ബോഡി നൽകിത്തുടങ്ങി. തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക ഐസലേഷനിൽ വെന്റിലേറ്ററിലാണ് രോഗി നിലവിൽ.
കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് രോഗിക്ക് മോണോക്ലോണല്‍ ആന്റി ബോഡി നൽകാൻ തീരുമാനിച്ചത്. തുടർന്ന് വിമാനമാർഗം വഴി പൂനെയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ആന്റി ബോഡി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചു. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച് ഉച്ചയോടെ രോഗിക്ക് നൽകുകയായിരുന്നു.
Also Read: നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍; ആറ് പേർക്ക് രോഗ ലക്ഷണങ്ങൾ
കഴിഞ്ഞ ദിവസം രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. സമ്പർക്കപ്പട്ടികയിൽ 58 പേരാണുള്ളത്. ഇതിൽ ആറ് പേർക്ക് ലക്ഷണങ്ങൾ കാണിച്ചിരുന്നു, ഇവർ ചികിത്സയിലാണ്. ഒരാൾ ഐസിയുവിലാണ്. ഐസലേഷനിൽ കഴിയുന്ന 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. ഇവരുടെ ആദ്യഘട്ട പരിശോധന ഫലം നെഗ്റ്റിവായിരുന്നു. വളാഞ്ചേരി മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ പനി സര്‍വൈലന്‍സ് ഇന്നു തുടങ്ങും. പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ 4 ദിവസം കൊണ്ട് 4749 വീടുകളില്‍ പനി സര്‍വൈലന്‍സ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.