NSS Controversy: സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം, വീണ്ടും ഫ്ലക്സ് ബോർഡുകൾ; ഗണേഷ് കുമാറിനും വിമര്‍ശനം

Flakes boards against G Sukumaran Nair, criticism against KB Ganesh Kumar: ജി. സുകുമാരന്‍ നായര്‍ക്കെതിരെ സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം ഉയരുന്നു. വിവിധയിടങ്ങളില്‍ അദ്ദേഹത്തിനെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിലാണ് ഒടുവില്‍ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്

NSS Controversy: സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം, വീണ്ടും ഫ്ലക്സ് ബോർഡുകൾ; ഗണേഷ് കുമാറിനും വിമര്‍ശനം

ജി സുകുമാരന്‍ നായര്‍, കെബി ഗണേഷ് കുമാര്‍

Published: 

30 Sep 2025 21:45 PM

Criticism against G Sukumaran Nair and KB Ganesh Kumar: സമദൂരം വിട്ട്, ഇടത് അനുകൂല നിലപാടെടുത്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം ഉയരുന്നു. വിവിധയിടങ്ങളില്‍ അദ്ദേഹത്തിനെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിലാണ് ഒടുവില്‍ സംഘടന ജനറല്‍ സെക്രട്ടറിക്കെതിരെ കരയോഗം ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ശരണം വിളികളോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സുകുമാരന്‍ നായരെ പിന്തുണച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.

നെയ്യാറ്റിൻകര കോട്ടയ്ക്കൽ എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലും നേരത്തെ സുകുമാരന്‍ നായര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തെ അടിയറവച്ചെന്നായിരുന്നു പോസ്റ്ററിലെ വിമര്‍ശനം.

നേരത്തെ തിരുവല്ല പെരിങ്ങരയിലും ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിരുന്നു. സേവ് നായര്‍ ഫോറത്തിന്റെ പേരിലായിരുന്നു ഈ ബോര്‍ഡുകള്‍. ‘പിന്നില്‍ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായര്‍ക്കില്ല’ എന്ന് എഴുതിയ ബാനറില്‍ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. സുകുമാരന്‍ നായരെ കട്ടപ്പയോട് ഉപമിച്ചായിരുന്നു വിമര്‍ശനം.

നേരത്തെ സുകുമാരന്‍ നായരെ പിന്തുണച്ചും, അദ്ദേഹത്തിനെതിരെ ഫ്ലക്സ് വച്ചവരെ വിമര്‍ശിച്ചും ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ‘250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്ലക്സ് അടിക്കാം’ എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നും, അദ്ദേഹം കരുത്തുറ്റ നേതാവാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സുകുമാരന്‍ പറഞ്ഞത് രാഷ്ട്രീയ നിലപാടല്ലെന്നും, അതാത് കാലങ്ങളില്‍ സംഘടന നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: NSS Issues: ഇപ്പോഴവര്‍ തെറ്റുതിരുത്തി, അതേ നിലപാടിലേക്ക് വന്നു; ട്വിസ്റ്റിട്ടത് മാധ്യമങ്ങൾ

അനുനയ നീക്കം

അതേസമയം, സുകുമാരന്‍ നായരുടെ ഇടത് അനുകൂല നിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. അനുനയ നീക്കവും സജീവമാണ്. എന്നാല്‍ അനുനയിപ്പിക്കാനെത്തിയ നേതാക്കളോട് സുകുമാരന്‍ നായര്‍ അതൃപ്തി പ്രകടമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും