AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‌OR Kelu Minister : കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രി

Kerala legislative assembly: കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തൽ ശ്രദ്ധിക്കപ്പെട്ടതി​ന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റാൻ നിർദ്ദേശിച്ചത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

‌OR Kelu Minister : കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രി
OR KELU
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 20 Jun 2024 | 05:04 PM

തിരുവനന്തപുരം: ലോക്സഭാ എംപിയായി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരമുള്ള ആളാരെന്ന് തീരുമാനമായി. മാനന്തവാടി എം എൽ എ ആയ ഒ. ആർ കേളുവിനെയാണ് മന്ത്രിയായി തിരഞ്ഞെടുത്തത്. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് ലഭിക്കുക എന്നാണ് വിവരം. സി പി എം സംസ്ഥാന സമിതി അംഗം കൂടിയാണ് ഒ ആർ കേളു. കേളവിന്റെ സ്ഥാനാരോഹത്തിനൊപ്പം തന്നെ കേരള മന്ത്രി സഭയിൽ വേറെയും ചെറിയ മാറ്റങ്ങളും ഉണ്ടാവും എന്നാണ് സൂചന.

വി എൻ വാസവന് ദേവസ്വം വകുപ്പിൻറെ ചുമതല നൽകാനും തീരുമാനം ഉണ്ട്. പാർലമെൻററി കാര്യ വകുപ്പ് എം ബി രാജേഷിന് നൽകുമെന്നാണ് വിവരം. ലോക്സഭാ എം പി യായി രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എം എൽ എ സ്ഥാനവും രാജിവെച്ചത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത് പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം മത്സരിച്ചതും തെരഞ്ഞെടുക്കപ്പെട്ടതും.

കേരളത്തിൽ വിജയിച്ച സി പി എമ്മിന്റെ ഏക സ്ഥാനാർത്ഥി കൂടിയാണ് അദ്ദേഹം എന്ന പ്രത്യേകതയും ഉണ്ട്. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോളനി, സങ്കേതം, ഊര് എന്നീ പേരുകളാണ് ഒഴിവാക്കിയത്. ഏറെ പ്രശംസ പിടിച്ചു പറ്റിയ തീരുമാനം ആയിരുന്നു ഇത്. സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത് എന്നതും പ്രത്യേകം ഓർക്കണം.

കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തൽ ശ്രദ്ധിക്കപ്പെട്ടതി​ന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റാൻ നിർദ്ദേശിച്ചത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.