Onam Special Market: ഓണം പൊടിപൊടിക്കാം! സംസ്ഥാനത്തുടനീളം കൃഷി വകുപ്പിൻ്റെ 2000 ഓണവിപണികൾ; സെപ്റ്റംബർ ഒന്ന് മുതൽ

Kerala Onam Special Market: സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത ഉരുളകിഴങ്ങ്, ഉള്ളി പോലുള്ള ഉല്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കുന്നതിന് ഹോർട്ടികോർപ്പ് ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Onam Special Market: ഓണം പൊടിപൊടിക്കാം! സംസ്ഥാനത്തുടനീളം കൃഷി വകുപ്പിൻ്റെ 2000 ഓണവിപണികൾ; സെപ്റ്റംബർ ഒന്ന് മുതൽ

Onam Market

Published: 

03 Aug 2025 08:06 AM

തിരുവനന്തപുരം: ഓണം വരവായതോടെ ഓണചന്തകളും സജീവമാകുന്നു. ഇത്തവണത്തെ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2000 കർഷക ചന്തകൾ തുറക്കാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിലാകും ഇത് സംഘടിപ്പിക്കുക. കഴിഞ്ഞ വർഷം സംസ്ഥാനത്തുടനീളം 1956 കർഷകചന്തകളാണ് സംഘടിപ്പിച്ചത്.

കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി തലത്തിലാണ് കർഷക ചന്തകൾ നടക്കുന്നത്. 1076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വിഎഫ്പിസികെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുന്നതാണ്.

കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും പൊതുജനങ്ങൾക്ക് പൊതുവിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ നല്ല ഉല്പന്നങ്ങൾ ലഭ്യമാക്കുകയുമാണ് കർഷകച്ചന്തകളിലൂടെ കൃഷി വകുപ്പും സർക്കാരും ലക്ഷ്യമിടുന്നത്. 10 ശതമാനം അധിക വില നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇതാകട്ടെ പൊതുവിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് നൽകുകയും ചെയ്യും.

സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത ഉരുളകിഴങ്ങ്, ഉള്ളി പോലുള്ള ഉല്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കുന്നതിന് ഹോർട്ടികോർപ്പ് ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ഓണ വിപണിയിൽ വിലക്കയറ്റം തടയുന്ന തരത്തിൽ എല്ലാ നടപടികളും സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കൃഷി വകുപ്പ് ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും കർഷക ചന്തയുടെ ഭാഗമായി വിൽപന നടത്തുന്നതിന് സംവിധാനം ഉണ്ടാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിലെ ഓണ വിപണികൾ സജീവമാക്കാനുള്ള സമഗ്ര പ്രവർത്തനങ്ങൾ കൃഷി വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് വൃത്തങ്ങൾ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും